Madhavam header
Above Pot

ഓവുങ്ങൽ ബ്രദർസ് വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങൾ ഇഫ്താർ സംഗമം നടത്തി

ദുബൈ : ഓവുങ്ങൽ ബ്രദർസ് വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങൾ ഇഫ്താർ സംഗമം നടത്തി ഷാർജ ഇന്ത്യൻ കോഫി ഹൗസിൽ വെച്ച് നടത്തിയ ഇഫ്താർ സംഗമത്തിൽ നൂറിൽ പരം അംഗങ്ങൾ പങ്കെടുത്തു. മുബാറക് ഇമ്പാറകിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ചടങ്ങിൽ അസ്ഗർ , വി. ടി. അബൂബക്കർ, ഷൈജു കോൺഡ്രാമ് വളപ്പിൽ, ഉമ്മർ കുഞ്ഞി, കെ. വി. ആലിക്കുട്ടി, ഗ്രൂപ്പ്‌ അഡ്മിൻ സാദിഖ് അലി എന്നിവർ സംസാരിച്ചു .

അംഗങ്ങളുടെ താല്പര്യം മാനിച് ഈ കൂട്ടായ്മയെ ഒരു സംഘടനാ സംവിധാ നത്തിലേക്കു മാറ്റുന്നതിനുവേണ്ട പ്രാരംഭ നടപടികളുടെ ഭാഗമായി സാദിഖ് അലി സംഘടനാ ക്യാപ്റ്റൻ ആ യുള്ള 13 അംഗ കോഓർഡിനേറ്റർമാരെ തിരഞ്ഞെടുത്തു.

Vadasheri Footer