ഗുരുവായൂർ നഗരസഭയിലെ വിരമിക്കുന്ന ജീവനക്കാർക്ക് യാത്രയയപ്പ് നൽകി.

">

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ വിരമിക്കുന്ന ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. നഗരസഭ ടൗൺഹാളിൽ നടന്ന യാത്രയയപ്പ് സമ്മേളനം നഗരസഭ ചെയർപേഴ്‌സൻ വി എസ് രേവതി ഉദ്ഘാടനം ചെയ്തു . വൈസ് ചെയർമാൻ കെ പി വിനോദ് അധ്യക്ഷത വഹിച്ചു. നിരവധി വർഷത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന റവന്യു ഓഫീസർ സി പി വിജയൻ ആരോഗ്യ വിഭാഗം ജീവനക്കാരായ ഇ കെ സുഗതൻ , ടി ശാരദ , കെ പി അശോകൻ , വി ജയാനന്ദൻ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ നിർമ്മല കേരളൻ , എം രതി , കെ വി വിവിധ് ,ടി എസ് ഷെനിൽ , ഷൈലജ ദേവൻ , മുൻ ചെയർമാൻമാരായ പ്രൊഫ : പി കെ ശാന്തകുമാരി , ടി ടി ശിവദാസ് , കൗൺസിലർമാരായ എ പി ബാബു അഭിലാഷ് വി ചന്ദ്രൻ , മുനിസിപ്പൽ എഞ്ചിനീയർ ജെ ആർ രാജ് , എസ് താജുദ്ദീൻ യൂണിയൻ പ്രതിനിധികളായ കെ രാജീവൻ , കെ വി വിൻസന്റ് , എം രാജഗോപാൽ , കെ മനോഹരൻ , കെ എ സുമ എന്നിവർ സംസാരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Sponsors