Post Header (woking) vadesheri

കോമരം പി. സുരേന്ദ്രൻ നായർക്ക് ദേവി സേവാ പുരസ്കാരം

Above Post Pazhidam (working)

ഗുരുവായൂർ: മമ്മിയൂർ ശ്രീ നാരായണംകുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ ആത്മീയവും ആചാരപരവുമായ പ്രവർത്തനങ്ങളിൽ സമർപ്പിത സേവനം അനുഷ്ഠിച്ചുവരുന്ന ക്ഷേത്രം കോമരം പി. സുരേന്ദ്രൻ നായർക്ക് ശ്രീ നാരായണംകുളങ്ങര ഭഗവതി ക്ഷേത്രം ക്ഷേമസമിതി ദേവി സേവാ പുരസ്കാരം.

First Paragraph Jitesh panikar (working)

ക്ഷേത്രത്തിന്റെ ആചാരമഹിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതിനായി അദ്ദേഹം അനുഷ്ഠിച്ചുവരുന്ന സമർപ്പിത സേവനങ്ങൾക്കുള്ള ആദരവായാണ് ഈ സ്നേഹോപഹാര സമർപ്പണം. ഭഗവതിയുടെ പ്രതിനിധിയായി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളിൽ സുപ്രധാന സ്ഥാനമാണ് കോമരത്തിനുള്ളത്.

ക്ഷേത്രത്തിലെ അതിവിശിഷ്ടമായ ഗുരുതി പൂജ അനുഷ്ഠിച്ചുവരുന്നതിലൂടെ പി. സുരേന്ദ്രൻ നായർ ക്ഷേത്രത്തിന്റെ ആചാരപാരമ്പര്യത്തിലും ആത്മീയചര്യകളിലും ശ്രദ്ധേയമായ പങ്കാണ് വഹിക്കുന്നത്. കേരളത്തിലെ ക്ഷേത്രങ്ങളിൽ ഏറ്റവും കൂടുതൽ ഗുരുതി പൂജകൾ നടക്കുന്ന ക്ഷേത്രങ്ങളിലൊന്നായ നാരായണംകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ, ഈ വിശിഷ്ട ചടങ്ങിന്റെ നിർവഹണത്തിൽ അദ്ദേഹം വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്.

ഒക്ടോബർ 19 തിങ്കളാഴ്ച നാരായണംകുളങ്ങര ഭഗവതി ക്ഷേത്രാങ്കണത്തിൽ ദീപാരാധനയ്ക്കുശേഷം നടക്കുന്ന ചടങ്ങിൽ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഹരിഗോപാൽ, പി. സുരേന്ദ്രൻ നായർക്ക് പൊന്നാടയും 25,000 രൂപയും ആദരഫലകവും സമർപ്പിക്കും.

First Paragraph Jitesh panikar (working)