Post Header (woking) vadesheri

വനിതാ മതിലിൽ ജില്ലാ കളക്ടര്‍ ടി.വി അനുപമയും

Above Post Pazhidam (working)

തൃശ്ശൂര്‍: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി കേരള സര്‍ക്കാറും നവോത്ഥാന സംരക്ഷണ സമിതിയും 620 കിലോ മീറ്റര്‍ ദൂരത്തില്‍ സംഘടിപ്പിച്ച വനിതാ മതിലില്‍ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമയും അണിചേര്‍ന്നു. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള വനിതാ മതിലില്‍ ലക്ഷക്കണക്കിന് യുവതികളാണ് പങ്കുചേര്‍ന്നത്. ഇതില്‍ തൃശ്ശൂരില്‍ വച്ചാണ് അനുപമ എെ.എ.എസ് പരിപാടിയില്‍ പങ്കെടുത്തത്.

Ambiswami restaurant

കോഴിക്കോട് ജില്ലയില്‍ കെ അജിത, പി വത്സല, റിമ കല്ലിങ്കല്‍, ദീദി ദാമോദരന്‍, കെ പി സുധീര, വി പി സുഹറ, ഖദീജ മുംതാസ്, വിജി പെണ്‍കൂട്ട് എന്നിവര്‍ അണിനിരന്നു. ഡോ. ആരിഫ കെ സി, സീതാദേവി കരിയാട്ട്, സുകന്യ, ഗായിക സയനോര ഫിലിപ്പ് എന്നിവര്‍ കണ്ണൂരില്‍ കണ്ണിയായി. മലപ്പുറത്ത് നിലമ്ബൂര്‍ ആയിഷ, പി കെ സൈനബ തുടങ്ങിയവര്‍ മതിലില്‍ അണിനിരന്നു.
പുഷ്പവതി, ലളിത ലെനിന്‍, ട്രാന്‍സ് വിമന്‍ വിജയരാജമല്ലിക എന്നിവര്‍ തൃശൂരില്‍ മതിലിന്റെ ഭാഗമായി. സംവിധായിക ശ്രുതി നമ്ബൂതിരിക്കൊപ്പം 80 വയസുള്ള മുത്തശ്ശിയും മതിലിന്റെ ഭാഗമായി.

എറണാകുളം ജില്ലയില്‍ ജില്ലാകേന്ദ്രമായ ഇടപ്പള്ളിയില്‍ ഡോ. എം ലീലാവതി, കെപിഎസി ലളിത, സിതാര കൃഷ്ണകുമാര്‍, രമ്യാ നമ്ബീശന്‍, നീനാകുറുപ്പ്, സീനത്ത്, മീര വേലായുധന്‍, തനൂജ ഭട്ടതിരി, പ്രൊഫ. മ്യൂസ് മേരി ജോര്‍ജ്, ലിഡ ജേക്കബ്, ഗായത്രി, ട്രാന്‍സ്വിമന്‍ ശീതള്‍ ശ്യാം തുടങ്ങിയവരും അങ്കമാലിയില്‍ വനിതാകമീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍, കെ തുളസി എന്നിവരും അണിനിരന്നു.

Second Paragraph  Rugmini (working)

ആലപ്പുഴ ജില്ലയില്‍ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ ആര്‍ സിന്ധു, സി എസ് സുജാത, എം എല്‍ എ മാരായ യു പ്രതിഭ, വീണ ജോര്‍ജ്, വിപ്ലവ ഗായിക പി കെ മേദിനി, സാഹിത്യകാരി എസ് ശാരദക്കുട്ടി, കെ പി എം എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുജ സതീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, വെള്ളാപ്പള്ളി നടേശന്റെ മകള്‍ വന്ദന, ഡോ പ്രിയ ദേവദത്ത്, മലയരയ സമാജം നേതാവ് പി കെ സജീവിന്റെ ഭാര്യയും ഇടുക്കി ഡിഎംഒയുമായ ഡോ. എന്‍ പ്രിയ, മാന്നാര്‍ ഡി ബി കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി സുജാത തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ അണി ചേര്‍ന്നു.

തിരുവനന്തപുരത്ത് ആനിരാജ, ബീനാപോള്‍, മലയാളം മിഷന്‍ അധ്യക്ഷ സുജ സൂസന്‍ ജോര്‍ജ്, ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി എന്‍ സീമ, വിധു വിന്‍സെന്റ്, മാല പാര്‍വതി, ബോബി അലോഷ്യസ്, രാജശ്രീ വാര്യര്‍, ബോക്സിങ് ചാമ്ബ്യന്‍ കെ സി ലേഖ, ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി എന്നിവര്‍ അണിനിരന്നു.

Third paragraph