ദേവസ്വം ചെയർമാന്റെ പി എ നിയമനം നിയമവിരുദ്ധം.

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം ചെയർമാന്റെ പി.എ നിയമനം നിയമവിരുദ്ധമാണെന്നും, ടി നിയമനം റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി നിഖിൽ ജി കൃഷ്ണൻ കേരള മുഖ്യമന്ത്രിക്കും, ദേവസ്വം വകുപ്പ് മന്ത്രിക്കും, ദേവസ്വം കമ്മീഷണർക്കും പരാതി നൽകി. ഗുരുവായൂർ ദേവസ്വത്തിലേക്ക് നടക്കുന്ന താൽക്കാലിക നിയമനങ്ങളിൽ ചെയർമാന്റെ പി.എ നടത്തുന്ന ക്രമവിരുദ്ധമായ ഇടപെടലുകൾ അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു .

Poonthanam

ഗുരുവായൂർ ദേവസ്വം ആക്ടിനും, ദേവസ്വം എംപ്ലോയീസ് റെഗുലേഷനിനും വിരുദ്ധമായാണ് ഇല്ലാത്ത തസ്തികയിലേക്ക് ദേവസ്വം ചെയർമാൻ തന്റെ ഇഷ്ടക്കാരനായ പാലക്കാട്‌ സ്വദേശിയെ നിയമിച്ചിട്ടുള്ളത്. ഗുരുവായൂർ ദേവസ്വത്തിലെ ക്രമവിരുദ്ധമായ ഇടപെടലുകൾക്ക് നേതൃത്വം നൽകാൻ വേണ്ടി മാത്രമാണ് സഹകരണ സംഘത്തിൽ ക്ലർക്കായി പ്രവർത്തിച്ചു വരുന്ന ചെയർമാന്റെ ഇഷ്ടക്കാരനായ പ്രാണേഷിനെ ഡെപ്യുട്ടേഷനിൽ പി.എ ആയി നിയമവിരുദ്ധമായി നിയമിച്ചിട്ടുള്ളത്.

Vasudev Inn
Rugmani 700-200

ഗുരുവായൂർ ദേവസ്വത്തിലെ ക്ലറിക്കൽ തസ്തികയിലേക്ക് മറ്റൊരു വകുപ്പുകളിൽ നിന്നും ഡെപ്യുട്ടേഷൻ നിയമനം വ്യവസ്ഥയില്ലെന്നിരിക്കെ പി.എ നിയമനത്തിനായി ദേവസ്വം ചെയർമാൻ എ.വി ഗോപിനാഥിന്റെ ക്രമവിരുദ്ധമായ ഇടപെടൽ കൂടി അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു .

ദേവസ്വത്തിൽ നടക്കുന്ന താൽക്കാലിക നിയമനങ്ങളിൽ ചെയർമാന്റെ പി.എ അനധികൃത ഇടപെടലുകൾ നടത്തിയെന്നും, വരാനിരിക്കുന്ന സെക്യൂരിറ്റി ഓഫീസർ തസ്തികയിലേക്കുള്ള നിയമനങ്ങളിൽ സാമ്പത്തിക ലാഭമുണ്ടാക്കുന്നതിനായി അനാവശ്യ ഇടപെടലുകൾ നടത്തുന്നു എന്നും യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി മുഖ്യമന്ത്രിയ്ക്കും, ദേവസ്വം മന്ത്രിക്കും നൽകിയ പരാതിയിൽ ആരോപിച്ചു .

First Paragraph Jitesh panikar (working)