Madhavam header
Above Pot

ഉംറ തീര്‍ത്ഥാടകന്‍ സൗദി എയര്‍പോര്‍ട്ടില്‍ തളര്‍ന്നു വീണു മരിച്ചു

ചാവക്കാട് : ഉംറ തീര്‍ത്ഥാടനത്തിനുശേഷം നാട്ടിലേക്കു മടങ്ങവെ എയര്‍പോര്‍ട്ടില്‍ തളര്‍ന്നുവീണ് മരിച്ചു .വട്ടേക്കാട് ആര്‍.വി ഹമീദ്ഹാജി 78 യാണ് മരിച്ചത് . വട്ടേക്കാട്
ജുമാഅത്ത് പള്ളി കമ്മിറ്റി ഭാരവാഹിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഖബറടക്കം ജിദ്ദയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യയും, പെണ്‍മക്കളുമായി
രണ്ടാഴ്ച മുമ്പാണ്ഉംറ തീര്‍ത്ഥാടനത്തിനു പോയത്.ഭാര്യ:കദീജ മോള്‍ ,മക്കള്‍: വി എം ഷഹദ് (ദുബൈ) വി എം ഷഹീദ് (ദുബൈ) ഷംസാദ് ,ഹസീന ,ജംഷിന . മരുമക്കള്‍: ആര്‍ വി ഷംസു, ആര്‍ വി ഷറഫു, അഫ്സല്‍, മുഹ്സിന, ഷാംലി,

Vadasheri Footer