മുതിർന്ന പൗരന്മാർക്കായുള്ള സീനിയർ അദാലത്ത് ഗുരുവായൂരിൽ

">

ഗുരുവായൂർ: മുതിർന്ന പൗരൻമാരുടെ കൂട്ടായ്മയായ സ്നേഹ സ്പർശത്തിന്റെ നേതൃത്വത്തിൽ സീനിയർ അദാലത്ത് ആരംഭിക്കുന്നു. വർധിച്ചുവരുന്ന കുടുംബ പ്രശ്നങ്ങളുടെ ആധിക്യം കണക്കിലെടുത്ത് മുതിർന്നവരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമായാണ് ഗുരുവായൂർ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കുന്നത്. ജനുവരി 12 ശനിയാഴ്ച വൈകീട്ട് നാലുമണിക്ക് മഹാരാജ ദർബാർ ഹാളിൽ വെച്ച് ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് ജഡ്ജ് കെ ഹരികുമാർ ഉദ്ഘാടനം ചെയ്യും സ്നേഹസ്പർശം പ്രസിഡണ്ട് ആർ വി അലി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻ എംഎൽഎ പി ടി കുഞ്ഞുമുഹമ്മദ് മുഖ്യാതിഥിയാകും. തൃശൂർ വനിതാസെൽ സൈക്കോളജിസ്റ്റ് ഡോക്ടർ മായ എസ് മേനോൻ മുതിർന്ന പൗരന്മാരുടെ മാനസികസംഘർഷം എന്ന വിഷയത്തിൽ ക്ലാസ്സെടുക്കും. റിട്ടയേഡ് ക്രൈംബ്രാഞ്ച് എസ്പി ആർകെ ജയരാജ് മുഖ്യപ്രഭാഷണം നടത്തും. കൂട്ടായ്മ പ്രസിഡണ്ട് ആർ വി ആലി, ജനറൽ സെക്രട്ടറി പി പി വർഗ്ഗീസ്, ആർവി ഹൈദരാലി, എം കെ നാരായണൻ നമ്പൂതിരി, ആർ കെ ജയരാജ്, കെ കെ ശ്രീനിവാസൻ, എ എൻ വിശ്വ നാഥൻ , പ്രഹ്ലാദൻ മാമ്പറ്റ്, അനിൽ കല്ലാറ്റ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Sponsors