Header 1 = sarovaram
Above Pot

പുന്നയൂരിൽ വിഷ പുക ശ്വസിച്ച 30 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചാവക്കാട്: പുന്നയൂർ പഞ്ചായത്ത് ഓഫീസ് പരിസരത്ത് കൂട്ടിയിട്ട ഫ്ലക്സു ബോർഡുകളിലേക്ക് തീപടര്‍ന്നതിനെ തുടര്‍ന്നുളള വിഷപുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യവും ശ്വാസ തടസ്സവും നേരിട്ട കുടുംബശ്രീ ചെ‍യർപേഴ്സനുൾപ്പടെ മുപ്പതോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിന് തീപിടിച്ചെന്ന് കരുതി പരിഭ്രാന്തയായി ജനൽ വഴി പുറത്തേക്ക് ചാടിയ വീട്ടമ്മക്കും പരിക്കേറ്റു.

mde
mde
Astrologer

വ്യാഴാഴ്ച്ച പകല്‍ 12ഓടെ പുന്നയൂർ പഞ്ചായത്തിൻറെ മൂന്നാം നിലയിൽ യോഗത്തിനെത്തിയ 120 ഓളം സ്ത്രീകൾ പങ്കെടുത്ത യോഗത്തിനിടയിലാണ് സംഭവം. പഞ്ചായത്ത് കുടുംബശ്രീയുടെ കീഴിൽ ലിങ്കേജ് ലോൺ എടുത്ത അയൽക്കൂട്ടങ്ങൾക്കുള്ള പലിശ സബ്സിഡി വിതരണവും കുടുംബ ശ്രീ ക്ലാസിൻറെ രണ്ടാം ഘട്ടവും നടക്കുന്നതിനിടെയാണ് ചവറിനും തുടര്‍ന്ന് ഫ്ലെക്സുകള്‍ക്കും തീപിടിച്ചത്.ആദ്യം പഞ്ചായത്തിന് സമീപം കൂട്ടിയിട്ടിരുന്ന മാലിന്യത്തിനാണ് തീപിടിച്ചത്.തുടര്‍ന്ന് ഫ്ലെക്സുകളും കത്തുകയായിരുന്നു. തെക്കേ ഭാഗത്തെ ജനൽ വഴിയാണ് കുടുംബശ്രി യോഗം നടക്കുകയായിരുന്ന ഹാളിലേക്ക് കറുത്ത പുക ായത്ത് ഓഫീസില്‍ ഇത്തരം സന്നിഗ്ദസാഹചര്യങ്ങലെ നേരിടാനാവശ്യമായഅഗ്നി രക്ഷ സംവിധാനങ്ങളും രക്ഷാസാമഗ്രികളും ഇല്ലാതിരുന്നതാണ് കൂടുതല്‍ പേര്‍ക്ക് ബുദ്ധിമുട്ട് നേരിടാന്‍ കാരണമായത്.വിഷപുക ഹാളി ലേക്ക് കയറിയതോടെഹാള്‍ ഇരുട്ടിലാകുകയും ശ്വാസം തടസ്സമുണ്ടാകുകയും എന്താണ് സംഭവിക്കുന്നതറിയാതെ എല്ലാരും പരിഭ്രാന്തരാകാനും അലമുറയിടാനും തുടങ്ങി.

താഴേക്കുള്ള കോണിപ്പടികൾ കാണാതെ പലരും നാല് ഭാഗത്തേക്കും തപ്പിത്തടയഞ്ഞു. കെട്ടിടത്തിനാണ് തീ കത്തുന്നതെന്ന് കരുതിയ എടക്കഴിയൂർ സ്വദേശി നാലകത്ത് ഷഹന (36) മൂന്നാം നിലയിൽ നിന്നും ചാടുകായിയരുന്നു. സമീപത്തെ ജനലിൽ ഒരു വശത്തെ കമ്പികൾ തുരുമ്പിച്ച് ദ്രവിച്ച അവസ്ഥയിലായിരുന്നത് മാറ്റിയാണ് അവർ പുറത്തേക്ക് ചാടിയത്. രണ്ടാം നിലയും കടന്ന് അവരെത്തിയത് ഓഫീസിൻറെ മുന്നിലെ പുറത്തുള്ള തകര ഷീറ്റിനു മുന്നിൽ. അതിനാൽ താഴേക്ക് വീഴാതെ അവിടെ തന്നെ ഇരുന്ന വീട്ടമ്മയെ കോണി വെച്ച് നാട്ടുകരാണ് താഴേക്ക് ഇറക്കിയത്. പഞ്ചായത്തിലെ മറ്റു ജീവനക്കാരും പുറത്തുണ്ടായിരുന്ന നാട്ടുകാരുമെത്തി രക്ഷാ പ്രവർത്തനം നടത്തുകയായിരുന്നു. പഞ്ചായത്ത് ഓഫീസൻറ് കിഴക്ക് ഭാഗത്ത് മതിലിനോട് ചേർന്ന ഭാഗത്താണ് കടലാസുകളും മറ്റും കത്തിക്കുന്നത്. പഞ്ചായത്ത് പിടികൂടിയ ഫ്ലക്സ് ബോർഡുകളും ഇവിടെയാണ് സൂക്ഷിക്കുന്നത്. എന്നാൽ തീ കത്താനും പടരാനുമുള്ള കാരണം അഞ്ജാതമാണ്. ചെറുതും വലുതുമായ ഇരുപതോളം ഫ്ലക്സ് ബോർഡുകളാണ് കത്തിയമർന്നത്. ഇതിൽ നിന്നുയർന്ന കറുത്ത പുകയാണ് കിഴക്കു നിന്നുള്ള കാറ്റിൽ കെട്ടിടത്തിൻറെ അകത്തേക്ക് കയറിയത്.

കുടുംബശ്രീ ചെയർപേഴ്സൺ കൂളിക്കാട്ട് നസീമ മജീദ്(36),എടക്കഴിയൂർ വീട്ടില്‍ പ്രേമാവതി ബാലൻ(53), ആറുകെട്ടി ബിന്ദു സുരേന്ദ്രൻ943), വലിയകത്ത് വീട്ടില്‍ സജിതസജേഷ് (33), മകൾ ദക്ഷത്ര (8.മാസം ),വാലിപറമ്പിൽ ജമീല (49), കണ്ണന്നൂർ അമ്പലത്ത് വീട്ടിൽ ഫാത്തിമ കാസിം (48), എടക്കഴിയൂർ വീട്ടിൽ സജിത (40), പുല്ലാനിവീട്ടിൽ സൗമ്യ രാജു (30), പണിക്കവീട്ടില്‍ നെസി നൗഷാദ് (35), മുന്ന് പറമ്പിൽ പുഷ്പ ദേവന്‍ (55), മുക്രിയകത്ത് സഫിയ മൊയ്തുണ്ണി (55), ആയിനികുളം വീട് സംഗീത അനില്‍ (36),ചളിയിൽ വീട് ഷെറീന അന്‍വര്‍ (34),തെരുവത്ത് വീട്ടില്‍ സീനത്ത് നൗഷാദ്(36),നീലത്ത് വീട്ടില്‍ അനിതാ ഷാജി(40),നാലകത്ത് ഷഹന അഫ്സല്‍(36), എന്നവരാണ് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവർ, എടക്കഴിയൂർ പ്രാഥമികാരോഗ്യ കേന്ദ്രം ഉൾപ്പടെ പ്രദേശത്തെ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി മൊത്തം മുപ്പതോളം വീട്ടമ്മമാരാണ് ചികിത്സ തേടിയത്.

Vadasheri Footer