Header 1

നിയമന കോഴയില്‍ വിവാദമായ ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക് ഇനി അഡ്മിനിസ്‌ട്രേറ്ററുടെ കീഴിൽ

ഗുരുവായൂര്‍: നിയമന കോഴയില്‍ വിവാദമായ ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലേക്ക്.നേരത്തെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സഹകരണ സംരക്ഷണ മുന്നണി സ്ഥാനാര്‍ത്ഥിയായ ടി ടി ശിവദാസന്‍ നല്‍കിയ പരാതി യെ തുടർന്ന് ആര്‍ബിട്രേഷന്‍ കോടതി ബാങ്ക് തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു.

Above Pot

ഈ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയെങ്കിലും നിലവിലെ ഭരണസമിതിയുടെ കാലാവധി കഴിഞ്ഞതിനാല്‍ ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലേക്ക് നീങ്ങുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഡ്മിന്‌സ്‌ട്രേറ്റര്‍ ബാങ്കിന്റെ ഭരണം ഏറ്റെടുക്കുമെന്നാണ് സൂചന. യുഡിഎഫ് ഭരിച്ചിരുന്ന ബാങ്ക് ഭരണസമിതിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ആരോപിക്കുന്നത് 3 കോടിയോളം രൂപയുടെ അഴിമതിയാണ്. ബാങ്കില്‍ നടന്ന നിയമനങ്ങള്‍ക്ക് 30 ലക്ഷം വീതം കോഴ വാങ്ങിയെന്നാണ് പ്രധാന ആരോപണം.

അഴിമതി സംബന്ധിച്ച് വിജിലന്‍സ്, സഹകരണ വിജിലന്‍സ് അന്വേഷണവും ഭരണസമിതി നേരിടുന്നുണ്ട്. അഴിമതിയെ ചൊല്ലി ഗുരുവായൂരിലെ കോണ്‍ഗ്രസും പല തട്ടിലാണ്. നഗരസഭയിലെ പ്രതിപക്ഷ ചേരിയും വിഘടിച്ചുനില്‍ക്കുകയാണ്. അഴിമതിയാരോപണത്തെ തുടര്‍ന്ന് പ്രവര്‍ത്തകരുടെ രോഷം ശമിപ്പിക്കാന്‍ ബാങ്ക് ചെയര്‍മാനേയും വൈസ് ചെയര്‍മാനേയും കോണ്‍ഗ്രസ് തല്‍സ്ഥാനത്തുനിന്നും പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്നും മാറ്റിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് സ്ഥാനാർഥി പാനലിലും ഇവർ കയറിക്കൂടി ഇതിൽ പ്രഷേധിച്ചു യു ഡി എഫ് രണ്ടു പാനലായിട്ടും കോൺഗ്രസിലെ മറ്റൊരു വിഭാഗം ഇടതു മുന്നണിയുമായി സഖ്യത്തിലുമാണ് മത്സരിക്കുന്നത് . മുൻ ഭരണസമിയുടെ പാനലിൽ സംസ്ഥാന സെക്രട്ടറി വി ബാലറാമും ഉണ്ട് . എന്നാൽ യുഡി എഫിന്റെ ഏതു പാനലിനാണ് ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ പിന്തുണ ഉള്ളത് എന്ന് ഇതുവരെ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല
.