Post Header (woking) vadesheri

തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Above Post Pazhidam (working)

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ.പി.സി.സി പ്രസിഡന്റായി തുടരുമെന്നും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.   

Ambiswami restaurant

വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും യുഡിഎഫിനേയും കോണ്‍ഗ്രസിനേയും അധികാരത്തില്‍ തിരിച്ചെത്തിക്കുക എന്നതാണ് ഏക ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ” എന്റെ സ്ഥാനാര്‍ത്ഥിത്വം പ്രശ്‌നമല്ല. ഉത്തരവാദിത്വമുള്ള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ പാര്‍ട്ടിയെ അധികാരത്തില്‍ തിരിച്ചെത്തിക്കാന്‍ അക്ഷീണം പ്രവര്‍ത്തിക്കും”- മുല്ലപ്പള്ളി വ്യക്തമാക്കി. 

നേരത്തെ, അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി എടുക്കുന്ന തീരുമാനം എല്ലാക്കാലത്തും ശിരസാവഹിച്ച അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ് താന്‍ എന്നായിരുന്നു തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മുല്ലപ്പള്ളി മറുപടി നല്‍കിയത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ നിന്നോ, കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ നിന്നോ മത്സരിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.

Second Paragraph  Rugmini (working)