ബേബിജോൺ അന്തരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : മുതിർന്ന സി.പി.എം. നേതാവും മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ബേബി ജോൺ(75) അന്തരിച്ചു. ദീർഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. സി.പി.എം. മുൻ ജില്ലാ സെക്രട്ടറിയാണ്. വലത് പക്ഷത്തിന് ആഴത്തിൽ വേരോട്ടമുണ്ടായിരുന്ന തീര ദേശ പ്രദേശങ്ങളിൽ സിപി എമ്മിന്റെ അടിത്തറ കെട്ടിപ്പടുത്തതിൽ മുഖ്യ പങ്ക് വഹിച്ച നേതാവായിരുന്നു .

Poonthanam

ന്യൂന പക്ഷ വിഭാഗങ്ങളിൽ നിന്നും യുവാക്കളെ കണ്ടെത്തി എം എൽ എമാർ ആക്കിയത് ബേബി മാഷുടെ ദീർഘ വീക്ഷണമായിരുന്നു . ഏത് തിരഞ്ഞെടുപ്പ് വന്നാലും യു ഡി എഫിൽ നിന്ന് നല്ല കുടുംബ ബന്ധങ്ങളുള്ള ആളുകളെ കണ്ടെത്തി സ്വതന്ത്ര രായി മത്സരിപ്പിച്ച് അവരെ മുഴുവൻ പാർട്ടിയുടെ കൂടെ നിര്ത്താന് മിടുക്കനായിരുന്നു. ഒടുവിൽ സ്വതന്ത്ര ചിഹ്നം വെടിഞ്ഞ് പാർട്ടി ചിഹ്നത്തിൽ തന്നെ പാർട്ടിയെ മത്സരിപ്പിക്കാനുള്ള ശക്തി ഉണ്ടാക്കി കൊടുത്തു . തികഞ്ഞ കമ്മ്യുണിസ്റ്റ് കാരനായിരുന്ന അദ്ദേഹം . 2011-ൽ മണലൂരിൽ നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ചിട്ടുണ്ട്. തന്റെ തട്ടകമായ ഗുരുവായൂരിൽ മത്സരിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്ന അദ്ദേഹത്തിന് ശിഷ്യർ തന്നെ പാരയായത്രെ

Vasudev Inn
Rugmani 700-200

ബ്ലാങ്ങാട് പിവിഎംഎൽപി സ്കൂളിൽ അധ്യാപകനായിരിക്കുമ്പോൾ . മുഴുവൻ സമയ പ്രവർത്തനത്തിന് വേണ്ടി ജോലി രാജി വെച്ചു . കണ്ണിന്റെ കാഴ്ചക്ക് പ്രശ്‌നം ഉണ്ടായപ്പോൾ പാർട്ടി അദ്ദേഹത്തെ മോസ്കോയിൽ കൊണ്ട് പോയാണ് ചികിത്സ നൽകിയത് മികച്ച പ്രഭാഷകനായിരുന്ന അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ മറ്റു പാർട്ടിക്കാർ ഏറെ താത്പര്യം കാണിച്ചിരുന്നു മാമക്കുട്ടിക്ക് ശേഷം ജില്ലയിലെ സി.പി.എമ്മിലെ ശ്രദ്ധേയ മുഖങ്ങളിലൊന്നായിരുന്നു.

1969 മുതൽ ഇടതുപക്ഷപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുതുടങ്ങിയ അദ്ദേഹം 1971-ൽ പാർടി അംഗമായി. പാലുവായ് ബ്രാഞ്ച് സെക്രട്ടറി, തൈക്കാട്, ചാവക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചശേഷം 1984 മുതൽ 97 വരെ ചാവക്കാട് ഏരിയ സെക്രട്ടറിയായി. 1986-ൽ ജില്ലാ കമ്മിറ്റിയംഗമായി. 97 മുതൽ ജില്ലാ സെക്രട്ടറിയറ്റംഗമാണ്. 2006 ജൂലായിലാണ് സി.പി.എം. തൃശ്ശൂർ ജില്ലാസെക്രട്ടറിയായി ചുമതലയേറ്റത്.

First Paragraph Jitesh panikar (working)

അടിയന്തരാവസ്ഥയിൽ രണ്ടരമാസം ജയിൽവാസമനുഷ്‌ഠിച്ചു. 1975-ലെ സ്വാതന്ത്ര്യദിനത്തിൽ കരിങ്കൊടി കെട്ടാൻ ശ്രമിച്ചതിന് കൊടിയ പൊലീസ് മർദനമേറ്റു. അടിയന്തരാവസ്ഥക്കാലത്ത് ഡിഐആർ പ്രകാരം രണ്ടുതവണ അറസ്റ്റിലായി. ചാവക്കാട് നഗരസഭ നിലവിൽ വന്നപ്പോൾ (1980–85) കൗൺസിലറും ആദ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായി. 1987-ലും കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. ഭാര്യ: ഷീല. മക്കൾ: മാനവൻ, ഹിമവാൻ (ചാവക്കാട് സർവീസ് സഹകരണ ബാങ്ക്), അംഗന (അയ്യന്തോൾ സഹകരണബാങ്ക് ).