അക്ഷയദീപം പുരസ്കാരം

Above Post Pazhidam (working)

ഗുരുവായൂർ: ദേവസ്വം പെൻഷനേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ അക്ഷയദീപം പുരസ്കാരം 2026 ഗുരുവായൂർ ദേവസ്വം ചെയർമാൻ ഏ.വി. ഗോപിനാഥ് ഉദ്‌ഘാടനം ചെയ്തു .ദേവസ്വം അഡ്മിനിസ്ടേറ്റർ എസ് ഹരി ഗോപാൽ മുഖ്യാതിഥിയായി .

Poonthanam
Rugmani 700-200

അസോസിയേഷൻ പ്രസിഡൻ്റ് ശിവദാസ് മൂത്തേടത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സിവി വിജയൻ കെ.പി. ഉണ്ണികൃഷ്ണൻ പൈക്കാട്ട് മാധവൻ, എൻ രമേശൻ തുടങ്ങിയവർ പ്രസംഗിച്ചു . അസോസിയേഷൻ ഓഡിറ്റർ കെ.പി. കരുണാകരൻ അവാർഡ് ജേതാക്കളെ സദസ്സിന് പരിചയപ്പെടുത്തി .

Vasudev Inn

പെൻഷനർമാരായ പി. ശിവശങ്കരൻ പി.ആർ രാധ , കെ സുകുമാരൻ എം. കെ. നാരായണൻ, പേരാമംഗലം വിജയൻ , വി. മുരളി, മോഹൻദാസ് , എം.കെ അപ്പു ,ആർ .പരമേശ്വരൻ , എന്നിവരേയും വിദ്യാർത്ഥികളായ ഡോക്ടർ നമിത രവീന്ദ്രൻ , ഭദ്ര ബി നായർ, നിരഞ്ജന എന്നിവരേയും ചടങ്ങിൽ ആദരിച്ചു