Post Header (woking) vadesheri

വിലാസക്കാരന് കൊറിയർ നൽകിയില്ല, പ്രൊഫഷണൽ കൊറിയേർസ് നഷ്ടം നൽകണം

Above Post Pazhidam (working)

തൃശൂർ : കൊറിയർ  നൽകാതെ മടക്കിയതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ എൽത്തുരുത്ത് കാര്യാട്ടുകര സ്വദേശി അക്ഷയ ഹെവൻസിലെ ഡോ.അജിതൻ മേനോത്ത് ഫയൽ ചെയ്ത ഹർജിയിലാണ് പ്രൊഫഷണൽ കൊറിയേർസിൻ്റെ തിരുവനന്തപുരത്തേയും തൃശൂരിലേയും മാനേജർമാർക്കെതിരെ ഇപ്രകാരം വിധിയായതു്.

Srepathi

തിരുവനന്തപുരത്തുള്ള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അയച്ച കൊറിയർ, സർവ്വീസ് ഇല്ലാത്ത സ്ഥലമെന്ന് പറഞ്ഞ് ഹർജിക്കാരന് നൽകാതെ എതിർകക്ഷികൾ മടക്കുകയായിരുന്നു. വിതരണം ചെയ്യാമെന്നേറെറടുത്തു് കൊറിയർ മടക്കിയ നടപടി നിയമവിരുദ്ധമെന്നാരോപിച്ചാണ് അജിതൻ മേനോത്ത് ഉപഭോക്തൃ കേടതിയെ സമീപിച്ചത്.കൊറിയർ ഏറ്റെടുത്ത്, അതിന് ശേഷം സർവ്വീസ് ഇല്ലാത്ത സ്ഥലമാണെന്ന് മനസ്സിലാക്കിയപ്പോൾ ആയത് ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന് തന്നെ തിരിച്ച് നൽകിയെന്നായിരുന്നു എതിർകക്ഷികളുടെ വാദം.

എതിർകക്ഷികളുടെ വാദം അംഗീകരിക്കപ്പെടുകയുണ്ടായില്ല. എതിർകക്ഷികളുടെ പ്രവൃത്തി ഉപഭോക്തൃ നിയമപ്രകാരം തെറ്റാണെന്ന് വിലയിരുത്തിയ പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് നഷ്ടപരിഹാരമായി 5000 രൂപയും ചിലവിലേക്ക് 3000 രൂപയും നൽകുവാൻ കല്ലിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.