വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിച്ചത് 420 യുവ മിഥുനങ്ങൾ

Above Post Pazhidam (working)

ഗുരുവായൂർ: സന്തോഷകര വും ഐശ്വ ര്യപൂർണ മായ ദാമ്പത്യ ജീവിതം പ്രതീക്ഷിച്ചു കണ്ണനെ സാക്ഷിയാക്കി 420 യുവതികൾ മംഗല്യ സൂത്രമണിഞ്ഞു രാവിലെ നാലുമണിയ്‌ക്ക് ഒന്നാം നമ്പർ വിവാഹ മണ്ഡപത്തിൽ ദേവസം ചെയർമാൻ എ. വി. ഗോപിനാഥ് നെയ് വിളക്ക് തെളിയിച്ചു കൊണ്ടാണ് വിവാഹങ്ങൾ ആരംഭിച്ചത്. . വിവാഹ ചടങ്ങുകൾക്ക് ക്ഷേത്രം കോയ്മ കെ കെ സതീശ് നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. അദ്ദേഹത്തോടൊപ്പം മറ്റ് 5 മണ്ഡപങ്ങളിലായി ബാല സു ബ്രഹ്മണ്യൻ, രാജേഷ്, മണികണ്ഠൻ, ഗണേശൻ, രാജേഷ് മല്ലൻ എന്നീ കോയ്മമാരും സഹായികളായി.

Poonthanam

11.30 ന് ഉച്ച:പൂജ യ്ക്കായി നടയടയ്ക്കുന്നത് വരെ 418 വിവാഹങ്ങൾ നടന്നു കഴിഞ്ഞിരുന്നു. ഉച്ച പൂജയ്ക്കുശേഷം രണ്ട് വിവാഹങ്ങളും കൂടി നടന്നതോടെ 420 തികയുകയായി രുന്നു. 457 വിവാഹങ്ങളാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ബുക്ക് ചെയ്തിരു ന്നത്. വിവാഹങ്ങളിൽ ഇരു വിഭാഗക്കാ രും വിവാഹം ബുക്ക് ചെയ്തതിനാലാണ് 457 എണ്ണമായി ഉയർന്നത്.

Vasudev Inn
Rugmani 700-200

വിവാഹ ചടങ്ങുകൾക്കും, ക്ഷേത്രദർശന ത്തിനുമായി എത്തിയവർക്ക് ഒരു ബുദ്ധിമുട്ടും കൂടാതെ ദേവസ്വം ഒരുക്കിയ ക്രമീകരണങ്ങൾ ഭക്തജനങ്ങൾക്കും, വിവാഹ സംഘങ്ങൾക്കും വളരെ സഹാ യകരമായി. തിരക്ക് നിയന്ത്രിക്കുന്നതിനാ യി ഗുരുവായൂർ അസി: പോലീസ് കമ്മീഷ ണർ സുരേന്ദ്രൻ മങ്ങാടിന്റെ നേതൃത്വത്തി ലുള്ള പോലീസ് സംവിധാനവും, ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥരും, ഗുരുവായൂർ ഫയർ ഫോഴ്സും ക്ഷേത്രപരിസരത്ത് മുഴുവൻ സമയവും സജീവമായി രംഗത്തു ണ്ടായിരുന്നു.

ഈ ചിങ്ങ മാസത്തിലെ ആദ്യ മുഹൂർത്ത ദിനമായ ഓഗസ്റ്റ് 30 ന് ഞായറാഴ്ചയായിരു ന്നു, 416 വിവാഹങ്ങളോടെ നിലവിലെ റെക്കോർഡ്. അതും തിരുത്തി കുറിച്ചാണ് 420 വിവാഹങ്ങൾ നടന്നത്. രാവിലെ നാലുമണി മുതൽ ഉച്ചയ്ക്ക് രണ്ടുമണിയോളം വരെ ദേവസ്വം ചെയർ മാൻ എ.വി. ഗോപിനാഥ് ക്ഷേത്രമണ്ഡപ പരിസരത്ത് സജീവമായി നിന്നിരുന്നു. പല വധൂ രന്മാരെയും അനുഗ്രഹിക്കാനും അദ്ദേഹം സമയം കണ്ടെത്തി. ദേവസ്വം ചെയർമാനോടൊപ്പം ഭരണസമിതി അംഗം എം.യു. ഷിനിജ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം. രാധ, ക്ഷേത്രം മാനേജർ എ വി പ്രശാന്ത് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

First Paragraph Jitesh panikar (working)