പെട്രോൾ-ഡീസൽ വില വർദ്ധന ,ഉന്തുവണ്ടിയുമായി യൂത്ത് കോൺഗ്രസ്സ്

Above article- 1

ഗുരുവായൂർ — അനുദിനമെന്നൊണം ഉയർന്നു് കൊണ്ടിരിയ്ക്കുന്ന പെട്രോൾ-ഡീസൽ വില വർദ്ധനയ്ക്കെതിരെ ഭരണാധികാരികൾ പുലർത്തുന്ന അലംഭാവത്തിനെതിരായി പ്രതീകാത്മകമായി ഉന്തു് വണ്ടിയുമായി ഗുരുവായൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി പെട്രോൾ പമ്പിനു മുന്നിൽ പ്രതിഷേ ധ സമരം നടത്തി – ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് ബാലൻ വാറനാട്ട് സമരം ഉൽഘാടനം ചെയ്തു.- യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് സി.എസ് സൂരജ് അദ്ധ്യക്ഷത വഹിച്ചു. – മുൻ മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ടു് ഒ.എ.പ്രതീഷ്, നിയോജക മണ്ഡലം സെക്രട്ടറിമാരായ റിഷി ലാസർ, കെ.ബി.സുബിഷ്,പൂക്കോട് യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഷാ നിർ, കെ.എസ്.യു ജില്ലാ സെക്രട്ടറിമാരായഫായിസ് മുതുവട്ടൂർ, ഗോകുൽ ഗുരുവായൂർ, നേതാക്കളായ കെ.ബി.വി ജൂ., വി.എ.സുബൈർ, വി.എസ് നവനീത് എന്നിവർ സംസാരിച്ചു.പ്രതിഷേ ധ സമരത്തിനു് കെ.കെ.രജ്ജിത്ത്, അനി ചാമുണ്ഡേശ്വരി, ജോയൽ കാരക്കാട് ,മിഥുൻ മോഹനൻ, വിനു എടയ്ക്കാട്ട്, ആനന്ദ് രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി

Vadasheri Footer