Madhavam header
Above Pot

ഗുരുവായൂരിലെ സോപാനം ബാർ ഹോട്ടൽ ,ധന്യ ബിയർപാർലർ എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പ് റെയ്ഡ്

ഗുരുവായൂർ : ഗുരുവായൂരിലെ പ്രശസ്ത ബാർ ഹോട്ടലിൽ നിന്നും, ബിയർ പാർലറിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടി കൂടി ഗുരുവായൂർ കിഴക്കെ നടയിലെ സോപാനം ഹെറിട്ടേജ് ആന്റ് റസ്റ്റോറന്റ് , ധന്യ ടൂറിസ്റ്റ് ഹോം ബിയർ ആൻറ് വൈൻ പാർലർ എന്നീ സ്ഥാപനങ്ങളിൽ ഇന്ന് രാവിലെ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത് .

പാകം ചെയ്ത പഴകിയ ബീഫ് , പോർക്ക് ,ചിക്കൻ ,ചോറ് . വിവിധ ഇറച്ചികൾക്ക് വേണ്ട ഗ്രേവി .പഴകി ദുർഗന്ധം വന്നിരുന്ന പച്ച മൽസ്യം എന്നിവയാണ് സോപാനം ഹെറിറ്റേജിൽ നിന്നും പിടികൂടിയത് . ചപ്പാത്തി ,ബീഫ് ചിക്കൻ എന്നിവയാണ് ധന്യ ബിയർ പാർലറിൽ നിന്നും പിടിച്ചെടുത്തത്
ഹെൽത്ത് ഇൻസ്പെക്ടർ പി വി ജിജു , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ രാജീവൻ , കെ സുജിത്ത് , കെ എസ് പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് രാവിലെ റെയ്ഡ് നടന്നത്

.

Vadasheri Footer