Post Header (woking) vadesheri

ബൈക്കിലെത്തി പെണ്‍കുട്ടിയെ കയറിപിടിച്ച യുവാവ് അറസ്റ്റില്‍

Above Post Pazhidam (working)

ചാവക്കാട്: പൊതുസ്ഥലത്ത് നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയെ ബൈക്കില്‍ എത്തി കയറിപിടിച്ച യുവാവ് അറസ്റ്റിൽ . തിരുവത്ര കണ്ണംകേരൻ നൗഷാദി(40)നെയാണ് ചാവക്കാട് എസ്.എച്ച്.ഒ. പ്രീത ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

Poonthanam
Rugmani 700-200

കഴിഞ്ഞ സെപ്റ്റംബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ ദൃശ്യം നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞെങ്കിലും ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ പ്രതിയുടെ മുഖം തിരിച്ചറിഞ്ഞിരുന്നില്ല. തുടര്‍ന്ന് ബൈക്കും വസ്ത്രവും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലായത് ഇയാള്‍ പിടിയിലായത്.

Vasudev Inn

പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തില്‍ സി.പി.ഒ. മാരായ റോബര്‍ട്ട്, അജിത്ത് ലാല്‍, ടി.അരുണ്‍ എന്നിവരും ഉണ്ടായിരുന്നു.