Post Header (woking) vadesheri

മൃദംഗ വിദ്വാൻ ഗുരുവായൂർ ദൊരൈ അന്തരിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ (91) അന്തരിച്ചു. കർണാടക സംഗീത ലോകത്ത് മൃദംഗ വാദനത്തിലെ സവിശേഷ സാന്നിധ്യമായിരുന്നു ഗുരുവായൂർ സ്വദേശിയായ ദൊരൈ. ചെന്നൈയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. എട്ടാം വയസിൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കച്ചേരിക്ക് പക്കമേളം വായിച്ചാണ് മൃദംഗവാദനത്തിൽ അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 8 പതിറ്റാണ്ടിലേറെക്കാലം സംഗീത രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. പുതുക്കോട്ടൈ ശൈലിയിൽ അഗ്രഗണ്യനായിരുന്നു അദ്ദേഹം.

Poonthanam

ജിഎസ് കൃഷ്ണ അയ്യരുടെയും മീനാക്ഷിയുടെയും മകനായി 1935 ജൂലായ് രണ്ടിന് ഗുരുവായൂരിലായിരുന്നു ജനനം. അഞ്ചാം വയസിൽ പോളിയോ ബാധിതനായതിനെ തുടർന്ന് പഠിത്തം തടസപ്പെട്ടു. തുടർന്ന് അച്ഛനാണ് മൃദംഗ പഠനത്തിലേക്ക് വഴിതിരിച്ചുവിട്ടത്. പാലക്കാട്ട് സുബ്ബയ്യർ, ഇപി നാരായണ പിഷാരടി എന്നിവരുടെ കീഴിലായിരുന്നു ആദ്യകാല പഠനം.

Vasudev Inn
Rugmani 700-200

1949 ൽ പ്രശസ്ത മൃദംഗ വിദ്വാൻ പളനി സുബ്രഹ്‌മണ്യം പിള്ളയുമായുള്ള കൂടിക്കാഴ്ച അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി. തുടർന്ന് ചെന്നൈയിലേക്ക് താമസം മാറ്റിയ ദൊരൈ, പളനി സുബ്രഹ്‌മണ്യം പിള്ളയുടെ വസതിയിൽ 9 വർഷത്തോളം ഗുരുകുല സമ്പ്രദായത്തിൽ താമസിച്ച് മൃദംഗം അഭ്യസിച്ചു.

എംഎസ് സുബ്ബലക്ഷ്മി, മുസിരി സുബ്രഹ്‌മണ്യ അയ്യർ, ചെമ്പൈ വൈദ്യനാഥ ഭാഗവതർ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, എംഡി രാമനാഥൻ, എം ബാലമുരളീകൃഷ്ണ, ടിആർ മഹാലിംഗം തുടങ്ങിയ കർണാടക സംഗീതത്തിലെ അതികായന്മാരുടെയെല്ലാം കച്ചേരികൾക്ക് അദ്ദേഹം മൃദംഗം വായിച്ചു. നിറംകുടം എന്ന ചിത്രത്തിലെ നക്ഷത്രദീപങ്ങൾ തിളങ്ങി എന്ന വിഖ്യാത ഗാനത്തിൽ മൃദംഗം വായിച്ചത് ഗുരുവായൂർ ദൊരൈയായിരുന്നു.

First Paragraph Jitesh panikar (working)

2025ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. സംഗീത നാടക അക്കാദമി അവാർഡ്, സംഗീത നാടക അക്കാദമി ടാഗോർ രത്ന പുരസ്‌കാരം, തമിഴ്നാട് സർക്കാരിന്റെ കലൈമാമണി അവാർഡ്, സംഗീത കലാശിഖാമണി എന്നിവയും ലഭിച്ചിട്ടുണ്ട്.. 2006ൽ ഗുരുവായൂർ നഗര സഭയുടെ നേതൃത്വത്തിൽ ഇദ്ദേഹത്തെ ആദരിച്ചു