Post Header (woking) vadesheri

ഗുരുവായൂരിൽ പണമടച്ച് ദർശനം നടത്തി മുഖ്യമന്ത്രി

Above Post Pazhidam (working)

ഗുരുവായൂർ : അവധി ദിനത്തിൽ ഗുരുവായൂരിൽ എത്തിയ മുഖ്യമന്ത്രി ദർശനം നടത്തിയത് പണം അടച്ച് നെയ് വിളക്ക് ശീട്ടാക്കി ശേഷം . ശ്രീവത്സം അതിഥി മന്ദിരത്തിലെത്തിയ.. മുഖ്യമന്ത്രിയെ അഡ്‌മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ സ്വീകരിച്ചു. . ക്ഷേത്രകവാടത്തിന് മുന്നിൽ ഡെപ്യൂട്ടി അഡ്‌മിനിസ്ട്രേറ്റർ എം. രാധ സ്വീകരിച്ചു. ഗുരുവായൂരപ്പന്റെ പാലഭിഷേക സമയത്തായിരുന്നു മുഖ്യമന്ത്രിയുടെ ദർശനം. കദളിക്കുലയും നെയ്യും സോപാനത്തിൽ സമർപ്പിച്ച് തൊഴുതു.

Poonthanam
Rugmani 700-200

തുടർന്ന് ഇടത്തരികത്ത്കാവ് ഭഗവതിയെയും ഉപദേവനായ അയ്യപ്പനെയും കാര്യാലയ ഗണപതിയെയും തൊഴുതു. 68 കിലോ പഞ്ചസാരയാണ് തുലാഭാരത്തിന് വേണ്ടിവന്നത്. ഇതിനായി 2800 രൂപ ദേവസ്വത്തിൽ അടച്ചു. ദർശനത്തിന് പോകുമ്പോഴും തിരിച്ചു വരുമ്പോഴും ഭക്തർ സെൽഫിയെടുക്കാൻ തിരക്ക് കൂട്ടി. ആരെയും നിരാശപ്പെടുത്താതെ സെൽഫിയെടുത്തും കുശലം പറഞ്ഞു മാണ് മുഖ്യമന്ത്രി നടന്നു നീങ്ങിയത്. മുഖ്യമന്ത്രിയുടെ വരവ് അറിഞ്ഞ് നിവേദനം സമർപ്പിക്കാനായി ശ്രീവത്സത്തിൽ വലിയ തിരക്കായിരുന്നു .

Vasudev Inn

അവധി ദിവസമായതിനാൽ 4000 രൂപയുടെ നെയ് വിളക്ക് ശീട്ടാക്കിയാണ് മുഖ്യമന്ത്രി ദർശനം നടത്തിയത്. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും മുൻ ദേവസ്വം ജീവനക്കാരനുമായ ടി.കെ. ഗോപാലകൃഷ്ണ‌നാണ് പണം അടച്ചത്. മുഖ്യമന്ത്രിക്കൊപ്പം ഗൺമാനും ഗോപാലകൃഷ്ണനും അടക്കം നാലുപേരാണ് 4000 രൂപ അടച്ച് ക്ഷേത്രദർശനം നടത്തിയത്. തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി. ടി. നാരായണൻ, സിറ്റി പോലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്‌മുഖ്, ഗുരുവായൂർ എ.സി.പി. എം. സുരേന്ദ്രൻ, ടെമ്പിൾ പോലീസ് എസ്.എച്ച്.ഒ. കെ.ജി. ജയപ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷയൊരുക്കി