Madhavam header
Above Pot

ലോക മാനസികാരോഗ്യ ദിനത്തില്‍ സ്‌കൂളുകളില്‍ ബോധവല്‍കരണ പരിപാടിയുമായി ആസ്റ്റര്‍

കൊച്ചി: ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ സിഎസ്ആര്‍ സംരംഭമായ ആസ്റ്റര്‍ വൊളണ്ടിയേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 40 സ്‌കൂളുകളില്‍ ബോധവല്‍കരണ പരിപാടി നോ യുവര്‍ മൈന്‍ഡ് സംഘടിപ്പിച്ചു. വിഷാദരോഗം, ലഹരി ഉപയോഗം, ആത്മഹത്യാപ്രവണത എന്നിങ്ങനെയുള്ള മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നതിന് വിദ്യാര്‍ഥികളെ സജ്ജരാക്കാന്‍ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

ആലുവ യുസി കോളേജ്, രാജഗിരി സ്‌കൂള്‍ ഫോര്‍ സോഷ്യല്‍ വര്‍ക്ക്, റോട്ടറി ക്ലബ് ഓഫ് കൊച്ചി മഹാനഗര്‍ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി അയ്യപ്പന്‍കാവ് ശ്രീ നാരായണ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി സീനിയര്‍ കണ്‍സട്ടന്റ്റ് സൈക്യാട്രിസ്റ്റും ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസുമായ ഡോ. ടി.ആര്‍. ജോണ്‍ ഉദ്ഘാടനം ചെയ്തു. ആലുവ യുസി കോളേജിലെയും രാജഗിരി സ്‌കൂള്‍ ഫോര്‍ സോഷ്യല്‍ വര്‍ക്കിലെയും സൈക്കോളജി പിജി വിദ്യാര്‍ഥികളാണ് ബോധവല്‍കരണ ക്ലാസുകള്‍ നയിച്ചത്.

Vadasheri Footer