Header 1 vadesheri (working)

വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമം ,പ്രതി അറസ്റ്റിൽ

Above Post Pazhidam (working)

വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. ചാവക്കാട് മണത്തല പള്ളിത്താഴം മേനോത്ത് വീട്ടിൽ 36 വയസ്സുള്ള ചാണ്ടു എന്നു വിളിക്കുന്ന ഷാനവാസിനെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ആഗസ്ത് നാലിനാണ് മണത്തല സ്വദേശിനിയായ യുവതിയെ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി ബലാൽസംഗം ചെയ്യാൻ ശ്രമിച്ചത്. തുടർന്ന് യുവതി ചാവക്കാട് പോലീസിൽ പരാതി നൽകി. പോലീസ് കേസ് എടുത്തതോടെ പ്രതി ഒളിവിൽ പോയി.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

തുടർന്ന് നടത്തിയ അന്വേഷണത്തിൽ എസ്.എച്ച്.ഒ കെ.എസ് സെൽവരാജ്, എസ്.ഐ യാസിർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.അടിപിടി, കവർച്ച, ലഹരി കടത്തു, തുടങ്ങി നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. എ.എസ്.ഐമാരായ എം.വി വിനോദ്, സജിത്ത്, സീനിയർ സി.പി ഒ പ്രജീഷ്, സി.പി. ഒമാരായ രാജേഷ്, ജയകൃഷ്ണൻ, വിനീത്, ശരത്ത് എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു ..