Header Aryabhvavan

ചാവക്കാട് എം.ആർ ആർ എം ഹയർസെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ്.

Above article- 1

ചാവക്കാട് : ചാവക്കാട് എം.ആർ. രാമൻ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ അനുവദിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ പ്രവർത്തനം തുടങ്ങി. . ഇതിന്റെ ഭാഗമായി നടന്ന പൊതുയോഗം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ആർ വി എം ബഷീർ മൗലവി അധ്യക്ഷത വഹിച്ചു. ചാവക്കാട് സി. ഐ . കെ എസ് സെൽവരാജ് എസ്. പി.സി. ഓഫീസിന്റെ ഉദ്ഘാടനനം നടത്തി. സ്ഥലം മാറിപ്പോകുന്ന ചാവക്കാട് പോലീസ് സ്റ്റേഷൻ റൈറ്റർ എം. എ. ജിജിയെ ചടങ്ങിൽ ആദരിച്ചു.

Astrologer

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ, കൗൺസിലർമാരായ കെ വി സത്താർ, എം. ബി പ്രമീള, ജനമൈത്രി പോലീസ് ഓഫീസർമാരായ മുനീർ, സൗദാമിനി,എക്സൈസ് പ്രിവന്റീവ് ഓഫീസർ എ. പി.പ്രവീൺകുമാർ , പ്രധാനാധ്യാപിക കെ എസ് സരിത കുമാരി, പ്രിൻസിപ്പൽ എംഡി ഷീബ, ഷെജീർ, താഹിറ, എം സന്ധ്യ, സോജൻ മാസ്റ്റർ, പേഴ്‌സി. സി. ജേക്കബ്,എൻ വി മധു, തുടങ്ങിയവർ സംസാരിച്ചു.

Vadasheri Footer