Header Aryabhvavan

ചാവക്കാട് അകലാട് ബൈക്കിൽ ലോറിയിടിച്ച് യുവാവ് മരിച്ചു

Above article- 1

Astrologer

ചാവക്കാട്: അകലാട് കാദിരിയ്യ പള്ളിക്കടുത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് പുന്നയൂർഅവിയൂർ സ്വദേശിയായ യുവാവ് മരിച്ചു.അവിയൂർ സ്വദേശി മാമ്പുള്ളി രാജൻ മകൻ സജിൽ (27) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം. തലക്ക് ഗുരുതരമായ പരിക്കേറ്റ സജിലിനെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല

മാതാവ് : സാവിത്രി. സഹോദരി : ശ്രീക്കുട്ടി

Vadasheri Footer