ഗുരുവായൂരിൽ ലൈഫ് പദ്ധതി ഗുണഭോക്തൃ സംഗമം നടത്തി.

ഗുരുവായൂര്‍ : നഗരസഭയില്‍ ലൈഫ് പദ്ധതി വീടുകളുടെ പ്രഖ്യാപനവും തദ്ദേശ സ്ഥാപനതല ഗുണഭോക്തൃ സംഗമവും നടത്തി. ഗുണഭോക്തൃ സംഗമവും അദാലത്തും നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷരായ എ.എം. ഷെഫീര്‍, ഷൈലജ സുധന്‍, ബിന്ദു അജിത് കുമാര്‍, എ.എസ്.മനോജ്, വാര്‍ഡ് കൗണ്‍സിലര്‍ കെ.പി.എ. റഷീദ്, പ്രൊജക്ട് ഓഫീസര്‍ പി.പി. പ്രകാശന്‍, സോഷ്യല്‍ ഡവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് ദീപ്തി കൃഷ്ണന്‍, ഉദ്യോഗസ്ഥരായ ടി.ജി. അനു, ടി.കെ. ചിത്രമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. 5 ഡി.പി.ആറുകളിലായി 1115 ഗുണഭോക്താക്കളാണ് ഗുരുവായൂരില്‍ നിലവില്‍ പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. ഇതില്‍ 727 ഗുണഭോക്താക്കള്‍ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ചു