Post Header (woking) vadesheri

പ്രവാസി കോൺഗ്രസ്സ് ചാവക്കാട് “ജനരോഷ ജ്വാല” സംഘടിപ്പിച്ചു

Above Post Pazhidam (working)

ചാവക്കാട് : കേരള പ്രദേശ്പ്രവാസി കോൺഗ്രസ്സ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് മുനിസിപ്പൽ സ്ക്വയറിൽ സംഘടിപ്പിച്ച “ജനരോഷ ജ്വാല” സംസ്ഥാന വൈസ് പ്രസിഡണ്ട് ഏ.കെ.അബ്ദുള്ള മോൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് ബദറുദ്ദീൻ ഗുരുവായൂർ അദ്ധ്യക്ഷനായിരുന്നു. പ്രവാസി പെൻഷന് പ്രായപരിധി എടുത്ത കളയണമെന്നും പെൻഷൻ തുക മിനിമം അയ്യായിരം രൂപയാക്കി ഉയർത്തി, പുനരധിവാസ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തണമെന്നും അബ്ദുള്ള മോൻ ആവശ്യപ്പെട്ടു.

Ambiswami restaurant

pravasi congress ckd

ഡി.സി.സി.ജന:സെക്രട്ടറി പി. യതീന്ദ്രദാസ് ആമുഖപ്രസംഗം നടത്തി.1957ലെ സെൽഭരണത്തിലേക്ക് സംസ്ഥാനത്തെ തിരികെ നടത്തുകയാണ് ഭരണ വൈകല്യത്തിന് പേരുകേട്ട പിണറായി വിജയൻ ചെയ്യുന്നതെന്നും കേരളത്തിൽ നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ ആവർത്തിക്കുന്നത് ഭീതിജനകമാണെന്നും യതീന്ദ്രദാസ് അഭിപ്രായപ്പെട്ടു.പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. പ്രവാസി കുടുംബങ്ങളെ ഒന്നടങ്കം ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് പ്രവാസി പ്രേമം നടിക്കുന്ന പിണറായി വിജയൻ ഗവമെന്റ് ചെയ്യുന്നതെന്ന് ഷാഹുൽ കുറ്റപ്പെടുത്തി.

Second Paragraph  Rugmini (working)

new consultancy

എൻ.കെ.ശംസുദ്ദീൻ, ബക്കർ സി.പുന്ന, പി.സി.മുഹമ്മദ് കോയ, കെ.എം.സലാഹുദ്ദീൻ, എ.ആർ.രാംദാസ്, ഹൈലാൻറ് ഹമീദ് ഹാജി, കൗൺസിലർമാരായ കർത്യായനി ടീച്ചർ, കെ.എസ്.ബാബുരാജ്,ഷാഹിദ മുഹമ്മദ്, പി.വി.പീറ്റർ, സൈസൺ മാർക്കി,ലൈല മജീദ്, പി.വി.ബദറുദ്ദീൻ, കെ.വി.സത്താർ, നളിനാക്ഷൻ, ടി.എച്ച്.റഹീം തുടങ്ങിയവർ പ്രസംഗിച്ചു. സാജൻ പാറയിലിനെ ആത്മഹത്യയിലേക്ക് നയിച്ച ആന്തുർ നഗരസഭാദ്യക്ഷക്കെതിരിൽ കൊലപാതക പ്രേരണക്കുറ്റത്തിനു് കേസെടുക്കാനാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നടയിൽ രാപ്പകൽ നിരാഹാരമനുഷ്ഠിച്ച അൽ ഐൻ ഇൻകാസ് നാഷ്ണൽ കമ്മിറ്റി പ്രസിഡണ്ട് ഫൈസൽ തഹാനിയെ ചടങ്ങിൽ ആദരിച്ചു
വി.കെ.കമറുദ്ദീൻ, ശംസു വലിയകത്ത്, സന്തോഷ് സ്രാമ്പിക്കൽ, ജമാൽ വട്ടേക്കാട്, നന്ദനൻ കോമത്ത്, വിമൽ പൂക്കോട്ട് നേതൃത്വം നൽകി.മൂസ ആലത്തയിൽ സ്വാഗതവും ജലീൽ പി.കെ.നന്ദിയും പറഞ്ഞു.

buy and sell new

Third paragraph