
വയോധികയെ ആക്രമിച്ച് സ്വര്‍ണകമ്മല്‍ ഊരി വിറ്റ മകന് അറസ്റ്റില്‍

ചാവക്കാട്: മാതാവിന്റെ കാതിലെ സ്വര്‍ണകമ്മല്‍ ബലം പ്രയോഗിച്ച് ഊരിയെടുത്ത് വിറ്റ കേസില്‍ മകന് അറസ്റ്റില്‍. കടപ്പുറം കല്ലുബ്ലാങ്ങാട് പോണത്ത് വീട്ടില്‍ നൗഫറി(52)നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.


കഴിഞ്ഞ 17-ന് ഉച്ചയോടെ കല്ലുബ്ലാങ്ങാട്ടെ വീട്ടില്‍വച്ചാണ് കേസിനാസ്പദമായ സംഭവം. മാതാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ഇയാള്‍ മാതാവിന്റെ വലതുകാലിലെ അരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണകമ്മല്‍ ബലം പ്രയോഗിച്ച് ഊരിയെടുക്കുകയായിരുന്നു.

പരാതിയെ തുടര്‍ന്ന് ചാവക്കാട് പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു.
