‘ബ്ലൂ ഇക്കണോമി’ മത്സ്യത്തൊഴിലാളികളെ പുറത്താക്കാൻ: കെ.ജി. ശിവാനന്ദൻ

Above Post Pazhidam (working)

ചാവക്കാട് : ‘ബ്ലൂ ഇക്കണോമി’ എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതികൾ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ കടലിൽ നിന്നും അവരുടെ ഉപജീവന മേഖലയിൽ നിന്നും പുറത്താക്കാനുള്ള നീക്കങ്ങൾക്ക് വഴിയൊരുക്കുന്നതായി സി പി ഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ പറഞ്ഞു.

Poonthanam

മറ്റേതൊരു ജനവിഭാഗത്തേക്കാളും കടലിലെ അപകടങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും പ്രകൃതിയുടെ മാറ്റങ്ങൾ മനസ്സിലാക്കാനും കഴിയുന്നവരാണ് കടലിന്റെ മക്കളായ മത്സ്യത്തൊഴിലാളികളെന്ന് അദ്ദേഹം പറഞ്ഞു. തലമുറകളിലൂടെ ആർജിച്ച കടലറിവും അനുഭവസമ്പത്തുമാണ് അവരുടെ ഏറ്റവും വലിയ കരുത്ത്.
കടലും തീരദേശ വിഭവങ്ങളും കോർപറേറ്റ് താൽപര്യങ്ങൾക്ക് വിട്ടുകൊടുക്കുന്ന നയങ്ങൾ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും ഉപജീവനത്തെയും ഗുരുതരമായി ബാധിക്കും.

Vasudev Inn
Rugmani 700-200

കടലിന്റെ സംരക്ഷണത്തോടൊപ്പം അതിനെ ആശ്രയിച്ച് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം.
പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവന മേഖല സംരക്ഷിക്കാനും കോർപറേറ്റ് താൽപര്യങ്ങൾക്കെതിരെ ശക്തമായ ജനകീയ ഇടപെടൽ നടത്താനും മത്സ്യത്തൊഴിലാളി സമൂഹം ഒന്നിച്ചുനിൽക്കണമെന്നും കെ.ജി. ശിവാനന്ദൻ ആവശ്യപ്പെട്ടു കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മത്സ്യ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ എ ഐ റ്റി യു സി മത്സ്യ തൊഴിലാളി ഫെഡറേഷൻ ത്രിശ്ശൂർ ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിൽ ചാവക്കാട് ബിച്ചിൽ സംഘടിപ്പിച്ച മത്സ്യ തൊഴിലാളി ബഹുജന സംഘമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


ബഹുജന സംഘമത്തിൽ മത്സ്യ തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് വി.എം ഷംസുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ റ്റി യു സി ജില്ലാ സെക്രട്ടറി റ്റി.കെ സുധീഷ് , മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.ടി ടൈസൺ മാസ്റ്റർ ജില്ലാ സെക്രട്ടറി കെ.സി സതീശൻ, സംസ്ഥാന കമ്മറ്റി അംഗം ശോഭന എ ഐ റ്റിയു സി ഗുരുവായൂർ മണ്ഡലം സെക്രട്ടറി എ എം സതീന്ദ്രൻ സി പി ഐ ചാവക്കാട് ലോക്കൽ സെക്രട്ടറി എ എ ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു കെ എം ഷെർഹബീൽ സ്വാഗതവും പി കെ സജീവൻ നന്ദിയും പറഞ്ഞു.

First Paragraph Jitesh panikar (working)