
വൈദ്യുതി പ്രതിസന്ധി,സര്‍ക്കാരിനെ വിമര്‍ശിക്കാനില്ല: സുരേഷ് ഗോപി.

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കാനില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ചതില്‍ മുന്‍ സര്‍ക്കാരുകള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും നിലവില്‍ യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഇങ്ങനെയൊരു പ്രതിസന്ധിയുണ്ടായിട്ടില്ലല്ലോ എന്ന ചോദ്യത്തിന് കഴിഞ്ഞ 10 വര്‍ഷം എന്തൊക്കെ ഉണ്ടായി എന്നതിന്റെ കണക്കുകൂടി പറയണമെന്ന് അദ്ദേഹം മറുപടി നല്കി. വിമര്‍ശിപ്പിക്കണം എന്ന രീതിയിലുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് പിന്നില്‍ ദുഷ്ടലാക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയര്‍ന്ന നിലയില്‍ത്തന്നെ ആയിരുന്നു. എന്നാല്‍ വൈദ്യുതി ലഭ്യത താരതമ്യേനെ മെച്ചപ്പെട്ട അവസ്ഥയില്‍ ആയിരുന്നെന്ന് കെഎസഇബി അറിയിച്ചു. ഡിമാന്റില്‍ ഏകദേശം 150 മെഗാവാട്ടോളം കുറവ് അനുഭവപെട്ടു. ഗ്രിഡ് ഫ്രീക്വന്‍സി മെച്ചപ്പെട്ട സാഹചര്യമായതിനാല്‍ ഗ്രിഡില്‍ പവര്‍ ലഭ്യതയും ഉണ്ടായിരുന്നു. ഇക്കാരണങ്ങളാല്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ സാധിച്ചവെന്നും കെഎസ്ഇബി അറിയിച്ചു.
