
ഗുരുവായൂരിൽ ഭണ്ഡാര വരവ് 7.85 കോടിരൂപ

ഗുരുവായൂർ : ക്ഷേത്രത്തിൽ 2026 സെപ്റ്റംബർ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് വൈകിട്ട് (സെപ്റ്റംബർ 19 ന്) പൂർത്തിയായപ്പോൾ ലഭിച്ചത് 7,85, 99,249 രൂപ. 1കിലോ 820ഗ്രാം 100 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 15 കിലോഗ്രാം 212 ഗ്രാം.
എസ്.ബി.ഐ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല


ഇതിന് പുറമെ കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി 2, 64 758 രൂപയും കിഴക്കേ നട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 34367 രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 1, 21,021രൂപയും ഇന്ത്യൻ ബാങ്ക് ഇ ഭണ്ഡാരം വഴി 6233 രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 81,539 രൂപയും ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 1, 89, 819രൂപയും ലഭിച്ചു

