Madhavam header
Above Pot

പാലായില്‍ നിയന്ത്രണംവിട്ട കാര്‍ മരത്തിൽ ഇടിച്ചുമറിഞ്ഞ് 5 പേർ കൊല്ലപ്പെട്ടു

പാലാ: പാലായില്‍ നിയന്ത്രണംവിട്ട കാര്‍ മരത്തിലും റോഡരികിലെ കെട്ടിടത്തിലും ഇടിച്ചുമറിഞ്ഞ്​ അഞ്ചു​ യുവാക്കള്‍ മരിച്ചുകൊല്ലപ്പെട്ടു . പാലാ കടനാട് സ്വദേശികളായ നടുവിലെക്കുറ്റ് ജോബിന്‍സ്​ കെ. ജോര്‍ജ് (27), ഇരുവേലികുന്നേല്‍ പ്രമോദ് സോമന്‍ (27), കിഴക്കേക്കര വിഷ്ണുരാജ് (27), മലേപ്പറമ്ബില്‍ ഉല്ലാസ് (38), അറയ്ക്കപ്പറമ്ബില്‍ സുധി (27) എന്നിവരാണ് കൊല്ലപ്പെട്ടത് .

മൂന്നുപേര്‍ സംഭവസ്ഥലത്തും ഒരാള്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്കുള്ള യാത്രാമധ്യേയും മ​െറ്റാരാള്‍ ആശുപത്രിയിലെത്തിച്ച്‌​ അരമണിക്കൂറിനുശേഷവുമാണ്​ മരിച്ചത്​. ഒപ്പമുണ്ടായിരുന്ന പ്രഭാത് മലയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Astrologer

ഞായറാഴ്ച വൈകീട്ട് 6.20ന്​ പാലാ-തൊടുപുഴ ഹൈവേയില്‍ മാനത്തൂര്‍ പള്ളി ജങ്​ഷന്​​ സമീപമായിരുന്നു അപകടം. തൊടുപുഴയില്‍നിന്ന്​ വന്ന ഇവരുടെ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട്​ വഴിയരികിലെ മരത്തിലും തുടര്‍ന്ന് കെട്ടിടത്തിലും ഇടിച്ച്‌ റോഡില്‍ മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിലുണ്ടായിരുന്ന നാലുപേരും പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് ഒരാളെ പുറത്തെടുത്തത്. വ​യ​നാ​ട്ടി​ല്‍ വി​നോ​ദ​യാ​ത്ര പോ​യ​ശേ​ഷം തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു സം​ഘം. .

അപകടത്തില്‍പെട്ട മാരുതി റിറ്റ്‌സ് കാറി​​​െന്‍റ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അമിതവേഗത്തിലായിരുന്ന കാര്‍ കരണംമറിഞ്ഞതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൂന്നുപേരുടെ മൃതദേഹങ്ങള്‍ പാലാ താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരുടേത്​ കോട്ടയം മെഡിക്കല്‍ കോളജ്​ ആശുപത്രി മോര്‍ച്ചറിയിലുമാണ്​.

Vadasheri Footer