Post Header (woking) vadesheri

ഉറിയടി സംഘം തിരുപ്പതിയിലേക്ക് യാത്ര തിരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : തിരുമല തിരുപ്പതി ദേവസ്ഥാനം വാർഷിക ബ്രഹ്മോത്സവം പ്രമാണിച്ച്
ഭഗാവന്റെ ചുറ്റമ്പല വീഥി കളിൽ കേരളത്തിന്റെ തനതായ കലാരുപങ്ങൾ അവതരിപ്പിക്കാൻ ഗുരുവായൂരിൽ നിന്നുള്ള കലാകാരന്മാർ യാത്ര തിരിച്ചു .തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ പ്രത്യേക ക്ഷണപ്രകാരം പാലക്കാട് ശ്രീ ശ്രീനിവാസ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആണ് നാലാം തവണയും കലാപരിപാടികൾ അവതരിപ്പിക്കുന്നത്.

Poonthanam

ഒൿടോബർ 14ന് രാത്രിയും 15ന് രാവിലെയും തിരുമല തിരുപ്പതി ക്ഷേത്രാ ങ്കണത്തിൽഉറിയടി, ഗോപിക നൃത്തം, മോഹിനിയാട്ടം,മയൂരനൃത്തം, തിരുവാതിരക്കളി, അഷ്ടപദി മേളം എന്നിവയാണ് അവതരിപ്പിക്കുന്നത്. പരിപാടികൾ അവതരിപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി പാലക്കാട് ശ്രീ ശ്രീനി വാസ സേവാ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി. കെ. ആർ.ദേവദാസ് (മഹാദേവ അയ്യർ) പറഞ്ഞു.

Vasudev Inn
Rugmani 700-200

പ്രസീത ബൈജുവിന്റെ സംവിധാനത്തിൽ ആണ് നൃത്തരൂപങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് . മഞ്ജളാൽ പരിസരത്തു നിന്നും മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ , ഡോ. ഹരിനാരായണൻ, പി.വി.മുഹന്മദ് യാസീൻ
അഡ്വ. രവി ചങ്കത്ത്,കെ ബി സുരേഷ്, മണലൂർ ഗോപിനാഥൻ, കെ സി ശിവദാസൻ, പി എസ് പ്രകാശൻ, പ്രസീത ,പിടി. ചന്ദ്രൻ, എ വേണുഗോപാൽ കുറുപ്പ്, പ്രമീള തൃശ്ശൂർ
എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് സംഘത്തെ യാത്രയാക്കി

First Paragraph Jitesh panikar (working)