പാലയൂർ മഹാ തീർത്ഥാടനം സമാപിച്ചു

">

ചാവക്കാട് : തൃശൂർ അതിരൂപതയുടെ നേതൃത്വത്തിൽ നടന്ന 22ാം പാലയൂർ മഹാതീർത്ഥാടനത്തിന് സമാപനം.ചൂട് കണക്കിലെടുത്ത് രണ്ടു ഘട്ടമായിട്ടാണ് മഹാ തീർത്ഥാടനംനടത്തപ്പെട്ടത്.രാവിലെ 5 ന് ലൂർദ്ദ് കത്തീഡ്രൽ ദൈവാലയത്തിൽ നിന്നും തൃശൂർ അതിരൂപത മെത്രാപ്പോലീത്ത വികാരി ഫാ ജോസ് ചാലയ്ക്കലിന് പതാക കൈമാറി മഹാ തീർത്ഥാടനത്തിന് തുടക്കം കുറിച്ചു.തൃശൂർ അതിരൂപതയിലെ വിവിധ ദൈവാലയങ്ങളിലെ സ്വീകരണത്തിനു ശേഷം 10.45 ന്പാലയൂരിൽ എത്തി ചേരുകയും 11 മണിക്ക് വി.ബലിയും നടന്നു. palayur theerthadanam 1 രാവിലെ മുതൽ എത്തിചേർന്ന തീർത്ഥാടകർക്ക് നേർച്ച കഞ്ഞി വിതരണം ചെയ്തു.രണ്ടാം ഘട്ടം പാവറട്ടി തീർത്ഥ കേന്ദ്രത്തിൽ നിന്നും വൈകീട്ട് 3.45 ന് മാർ ടോണി നീലങ്കാവിലിന്റെ നേതൃത്വത്തിൽ പദയാത്ര ആരംഭിച്ച് വൈകീട്ട് 4.45 ന് പാലയൂർ തീർത്ഥ കേന്ദ്രത്തിൽ എത്തി ചേരുകയും 5 മണിക്ക് നടന്ന പൊതു സമ്മേളനം ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു .തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് അദ്ധ്യക്ഷത വഹിച്ചു.മാർ ടോണി നീലങ്കാവിൽ .സഹവികാരി ഫാ സിന്റോ പൊന്തേക്കൻ വികാരി ജനറാൾമാരായ മോൺ.ജോസ് വല്ലൂരാൻ, മോൺ.തോമസ് കാക്കശ്ശേരി.ഫാ ജിയോ തെക്കിനിയത്ത്, സി.ജി.ജെയ്സൺ, സി.കെ ജോസ്, എ.എ ആന്റണി, ഡോ.ഡെയ്സൺ പാണേങ്ങാടൻ ജോയ് ചിറമ്മൽ എന്നിവർ സംസാരിച്ചു .പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ.മേരി റെജീന വിശ്വാസ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors