728-90

യു ഡി എഫ് ഗുരുവായൂര്‍ നിയോജകമണ്ഡലം വനിതാ കണ്‍വെന്‍ഷന്‍

Star

ചാവക്കാട് : കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അക്രമം
വര്‍ദ്ധിച്ചു വരികയാണന്നും സര്‍ക്കാര്‍ നോക്കുകുത്തിയാവുകയാണന്നും ഡി സി
സി സെക്രട്ടറി സി ബി ഗീത പറഞ്ഞു. യു ഡി എഫ് സ്ഥാനാര്‍ത്ഥി ടി എന്‍
പ്രതാപന്‍റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ചാവക്കാട് നടന്ന യു ഡി എഫ്
ഗുരുവായൂര്‍ നിയോജകമണ്ഡലം വനിതാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം
ചെയ്തു പ്രസംഗിക്കുകയായിരുന്നു ഗീത.

സംസ്ഥാനത്ത് ദിവസവും പീഡനങ്ങളും, കൊലപാതകങ്ങളുമാണ് നടന്നു വരുന്നത്.എല്‍ ഡി എഫ് ഭരണത്തില്‍ കൊലയാളികളും ,അക്രമികളും, അഴിഞ്ഞാടുന്നു. ആവശ്യമായ
നിയമനടപടികളെടുക്കുവാന്‍ പോലീസും തയ്യാറാവുന്നില്ല. കൊലകള്‍ക്കും,
പീഡനങ്ങള്‍ക്കും, പിന്നിലെല്ലാം സി പിഎം നേതാക്കളും,
പ്രവര്‍ത്തകരുമാണുള്ളത്.ഇവരാണ് സ്ത്രീ സുരക്ഷക്കായി പ്രവര്‍ത്തിക്കുന്നതെന്ന്
അവകാശപെടുന്നത് . കേന്ദ്രത്തിലാണങ്കില്‍ ഫാസിസ്റ്റ് ഭരണം ജനങ്ങള്‍ക്ക്
രക്ഷയില്ലാത്ത അവസ്ഥ. എതിര്‍ക്കുന്നവരെയെല്ലാം കൊന്നു കളയുന്ന അവസ്ഥ.
ഇതിനെല്ലാം മാറ്റം വരേണ്ടതുണ്ട് .

യു പി എ സര്‍ക്കാറില്‍ മാത്രമെ ഭാരതജനതക്ക് രക്ഷയുള്ളു. യു പി എ യുടെ മുന്‍കാലത്തെ ഭരണങ്ങള്‍ അതിനുദാഹരണങ്ങളാണന്നും അവര്‍ സൂചിപ്പിച്ചു. വനിതാ ലീഗ് ജില്ലാ
പ്രസിഡന്‍റ് ഹസീന താജുദ്ധീന്‍ അധ്യക്ഷത വഹിച്ചു. മഹിളാകോണ്‍ഗ്രസ് സംസ്ഥാന
സെക്രട്ടറി ബീന രവിശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി. ടി എ ആയിഷ, നസീമ ഹമ്മീദ്,
കാര്‍ത്ത്യായനി ടീച്ചര്‍, നഫീസകുട്ടി വലിയകത്ത് ,റംല അഷറഫ്, സുലൈഖ, ഹിമ
മനോജ്, ലൈല മജീദ്, ബേബി ഫ്രാന്‍സീസ് ,മീര ഗോപാലക്യഷ്ണന്‍, ഷാജിത
മുഹമ്മദ്, സുബൈദ ഗഫൂര്‍, ഷൈല മുഹമ്മദ,് റഫീഖ ടീച്ചര്‍ ഷംസിയ തൗഫീഖ്,
ഷാജിത ഹംസ, ശ്രീബ, മൈമൂന ഹുസന്‍കുട്ടി, എന്നിവര്‍ പ്രസംഗിച്ചു. ജോയ്സി
ടീച്ചര്‍ സ്വാഗതവും, പ്രിയ ഗോപിനാഥ് നന്ദിയും പറഞ്ഞു.
.