Post Header (woking) vadesheri

ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളിയിൽ ഓർമ്മത്തിരുന്നാൾ

Above Post Pazhidam (working)

ഗുരുവായൂർ: ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികൾ മരിച്ചുപോയവരുടെ ഓർമ്മയ്ക്കായി പ്രത്യേക പ്രാർത്ഥനകളും വിശുദ്ധ കുർബാനയും അർപ്പിക്കുന്ന ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ സെന്റ് ആന്റണീസ് ദേവാലയത്തിൽ മരിച്ചവരുടെ ഓർമ്മത്തിരുന്നാൾ ആചരിച്ചു.

Srepathi

ഇന്നലെ വൈകുന്നേരം ദേവാലയ സെമിത്തേരിയിൽ മരിച്ചുപോയ പൂർവികരെ അനുസ്മരിച്ച് പ്രത്യേക പ്രാർത്ഥനകൾ നടന്നു. തിരുബാലസഖ്യം സംഘടനയിലെ കുട്ടികൾ മരിച്ചുപോയവരെ സ്മരിച് ചിരാതുകൾ തെളിച്ചു. ഇന്ന് രാവിലെ വിശുദ്ധ കുർബാനയും അനുസ്മരണ പ്രാർത്ഥനകളും നടത്തി. ഈ മാസം മുഴുവൻ മരിച്ചവർക്കുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകൾ തുടരും.

തിരുക്കർമ്മങ്ങൾക്ക് ഇടവക വികാരി ഫാ. സെബി ചിറ്റാട്ടുകര കാർമികത്വം വഹിച്ചു. ക്ലേലിയ മദർ സുപ്പീരിയർ സിസ്റ്റർ റോസ മരിയ, കൈക്കാരന്മാരായ എൻ. എൽ. നിക്ലാവോസ്, ടി. കെ. ജോഷിമോഹൻ, സി. എ. സൈമൺ, കുടുംബക്കൂട്ടായ്മ കേന്ദ്രസമിതി കൺവീനർ ലോറൻസ് നീലങ്കാവിൽ, വിൻസെന്റ് ഡി പോൾ വനിതാ വിഭാഗം അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.