
ഓഡിറ്റോറിയങ്ങളുടെ വാടക ഇരട്ടിയാക്കി , പ്രതിഷേധം ഇരമ്പുന്നു.

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലും, ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും നിലവിലുണ്ടായിരുന്ന വാടക ഇരട്ടിയാക്കി കലാകാരന്മാരെ ഇരുട്ടിലാക്കുന്ന നടപടി ഉടൻ റദ്ദാക്കണമെന്ന് ഗാന്ധി ദർശന വേദി ഗുരുവായൂർ യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.5,900 രൂപ ഉണ്ടായിരുന്നതാണ് ഒറ്റയടി 11,800 ആക്കി ഉയർത്തിയത്

കലാകാരന്മാരും, കലാകാരികളും സായത്തമാക്കിയ തങ്ങളുടെ കലകൾഗുരുവായൂരപ്പന് മുന്നിൽ അരങ്ങേറ്റമായി, സമർപ്പണമായി അവതരിപ്പിക്കണമെങ്കിൽ അരങ്ങിലും, അണിയറയിലും ഒരു വലിയ സാമ്പത്തികമായും, മറ്റുമായിഏറെ തയ്യാറെടുപ്പ് നടത്തേണ്ടിവരുന്നുണ്ട്. ഇതിനിടയായിലാണ് നിലവിലെ വാടക ഒരു നീതികരണവുമില്ലാതെ ഒറ്റയടിയ്ക്ക് ഇരട്ടിയായി വർദ്ധിപ്പിച്ചിട്ടുള്ളത് , . പാവപ്പെട്ടവരായ കലാകാരന്മാർ അവർ സായത്തമാക്കിയ കല ഭഗവാന് മുന്നിൽ സ്പര്യയായി വിശദമായി സമർപ്പിച്ച് . അരങ്ങേറിസായൂജ്യം നേടണമെങ്കിൽ,വായ്പ വാങ്ങിയാലും, തീരാകടക്കാരനായാലും മതിയാക്കാത്ത ദുരവസ്ഥഉണ്ടാക്കപ്പെടാതിരിക്കുവാൻ ദേവസ്വം വർദ്ധിപ്പിച്ച വാടകപിൻവലിയ്ക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
വാദ്യതാള മേളകലാ സംഗമ ഭൂമിയായ ഗുരുവായൂരിൽഗുരുവായൂരപ്പന് മുന്നിൽ ഏറെപാട്പ്പെട്ട് അഭ്യസിച്ച്നേടിയെടുത്കലപ്രാർത്ഥനാപൂർവംഅരങ്ങേറുവാനും,അവതരിപ്പിക്കുവാനുംവേദിസൗജന്യമായി നൽക്കപ്പേടെണ്ടിടത്താണ്. കുത്തകവാടക വർദ്ധന എന്നതിൽ തന്നെ എത്രയും വേഗം പുനപരിശോധിച്ച്നിലവിലുണ്ടായിരുന്ന പഴയവാടകയായി നിലനിർത്തണമെന്നും, ബുക്കിംങ്ങിന് സുതാര്യതയും, സുഗമവും, വേഗവുംഉറപ്പ് നൽക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഗാന്ധി ദർശന വേദിയൂണിറ്റ് പ്രസിഡണ്ട് ബാലൻ വാറണാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജയരാജ് ഗുരുവായൂർ , പി.ശ്രീ നാരായണൻ ,രേണുകമേനോൻ, ഇ ശ്രീദേവി, ടി.ഡി. സത്യദേവൻ, പി.മുരളീധരൻ ,കെ.രവികുമാർ എന്നിവർ സംസാരിച്ചു.

ഓഡിറ്റോറിയങ്ങളുടെ വാടകകൾ ഇരട്ടിയാക്കിയ നടപടി അങ്ങേയറ്റത്തെ പ്രതിഷേധാർ ഹമാണെന്നു തപസ്യ കലാസാഹിത്യ വേദി . ഭക്തിപൂർവ്വം അവർ ഉപാസിക്കുന്ന ദേവന്റെ മുന്നിൽ അരങ്ങേറ്റം നടത്തുന്ന കലാകാരന്മാരോട് കാട്ടുന്ന അങ്ങേയറ്റത്തെ ക്രൂരതയാണ് . ആയതു കൊണ്ട് ഓഡിറ്റോറിയങ്ങളുടെ നിരക്ക് വർദ്ധന പുനഃപരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു . വിദേശത്തു നിന്നു പോലും അരങ്ങേറ്റത്തിനെത്തുന്നവർക്ക് ഓഡിറ്റോറിയം ബുക്കിങ്ങിന് നേരിട്ടെത്തി ബുക്ക് ചെയ്യണമെന്നുള്ള നടപടിക്രമം മാറ്റി ഓൺലൈൻ ബുക്കിങ്ങ് ചെയ്യാൻ സംവിധാനം സൗകര്യം ഒരുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ അഡ്വ മുള്ളത്ത് വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു
കലാപരിപാടികൾ അവതിരിപ്പിക്കാൻ ഒരു മണിക്കൂറിന് 11800 രൂപ ഈടാക്കുന്ന നിലപാട് ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ലെന്ന്ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് പറഞ്ഞു. ഇത്രയധികം വാടക വർദ്ധിപ്പിക്കാൻ കാരണമായി ദേവസ്വം പറയുന്നത് ബുക്കിങ്ങിന്റെ പേരിൽ തട്ടിപ്പ് നടത്തുന്നുണ്ട് എന്നാണ്. തട്ടിപ്പ് തടയാനാവാത്തത് ദേവസ്വത്തിന്റെ പിടിപ്പുകേട് കൊണ്ടാണ്. പണമുള്ളവർ മാത്രം കലാപരിപാടികൾ അവതരിപ്പിച്ചാൽ മതി എന്നാണോ പുതിയ തീരുമാനത്തിലൂടെ ദേവസ്വം ഭരണസമിതി ലക്ഷ്യം വെക്കുന്നതെന്നുംബി.ജെ.പി ചോദിച്ചു. തീരുമാനം പുനപരിശോധിക്കാൻ ദേവസ്വം ഭരണ സമിതി തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
