കുന്നംകുളത്തെ കുടുംബശ്രീ ദേശീയ വിപണന മേള സരസിന് സമാപനം

">

കുന്നംകുളം : കുന്നംകുളത്ത് 11 ദിവസമായി നടന്നുവന്നിരുന്ന കുടുംബശ്രീ ദേശീയ വിപണന മേള സരസിന് സമാപനം .പട്ടാമ്പി റോഡിലെ ചെറുവത്തൂർ മൈതാനത്ത് നടന്ന സരസ് മേളയുടെ സമാപന സമ്മേളനത്തിൽ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ ഡയറക്ടർ അനിത ബാഗേൽ, കപാർട്ട് പ്രതിനിധി സി.എൽ കട്ടാരിയ തുടങ്ങിയവർ പങ്കെടുത്തു. ഭക്ഷ്യ മേളയുടെ രുചി വൈവിധ്യത്തിന്റെ ചേരുവകൾ അടങ്ങിയ റെസിപ്പി പുസ്തകം അനിത ബാഗേൽ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ കെ വി ജ്യോതിഷ് കുമാറിന് കൈമാറി പ്രകാശനം നിർവഹിച്ചു. സരസ്‌മേളയിലെ ഏറ്റവും മികച്ച സംരംഭക പുരസ്‌കാരം ഗോവയിലെ പ്രതീക്ഷ ചെന്നാർക്കറും,കേരളത്തിൽ നിന്ന് പ്രകൃതി ഹാൻഡ്‌ലൂം സ്വന്തമാക്കി. .മികച്ച രീതിയിൽ സ്റ്റാൾ ഒരുക്കിയതിനുള്ള പുരസ്‌കാരം ഗുജറാത്തിലെ ഭക്തി റബാഡിയ കരസ്ഥമാക്കി. കേരളത്തിലെ അട്ടപ്പാടി കുടുംബശ്രീയ്ക്കും പുരസ്‌കാരം ലഭിച്ചു. ഭക്ഷ്യ മേളയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച സംരംഭകർക്കും പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ഭക്ഷ്യ മേളയുടെ ആസൂത്രകരായ ഐഫ്രത്തിനേയും എൻ ആർ ഒ പ്രതിനിധികളെയും ചടങ്ങിൽ ആദരിച്ചു.മേള വിജയകരമായി പര്യവസാനിക്കുവാൻ പ്രയത്‌നിച്ച കുന്നംകുളം നഗരസഭാ ഉദ്യോഗസ്ഥരെയും , മേള സംഘടിപ്പിക്കുവാൻ സ്ഥല സൗകര്യങ്ങൾ നൽകിയ ചെറുവത്തൂർ വിൽസൺ, സി സി തമ്പി ,സെയ്തലവി, സ്റ്റാൻലി എവറഡി തുടങ്ങിയവരെയും ചടങ്ങിൽ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors