Post Header (woking) vadesheri

നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു ,സ്വത്തുക്കള്‍ കണ്ടു കെട്ടും

Above Post Pazhidam (working)

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതിയായ നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. സാമ്ബത്തിക തട്ടിപ്പ് നടത്തിയ പിടികിട്ടാപ്പുള്ളിയായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈയിലെ സാമ്ബത്തിക തട്ടിപ്പ് കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

Ambiswami restaurant

zumba adv ഇതോടെ നീരവ്
മോദിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി നഷ്ടം ഇടക്കാന്‍ സാധിക്കും. നിലവില്‍ നീരവ് മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് നിലവിലുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യ പ്രതികളാണ് രത്‌നവ്യാപാരിയായ നീരവ് മോദിയും മാതൃസഹോദരനായ മെഹുല്‍ ചോക്‌സിയും. കഴിഞ്ഞ വര്‍ഷം ജനുവരിയോടെയാണ് ഇരുവരും ഇന്ത്യ വിട്ട് ബ്രിട്ടനിലേക്ക് ചേക്കറിയത്.