പമ്പയില്‍ ഭക്തര്‍ ഉപേക്ഷിക്കുന്ന വസ്ത്രങ്ങള്‍ നിറം കൊടുത്ത് വീണ്ടും കടകളില്‍ എത്തുന്നു .

">

പമ്പ : പുണ്യനദിയായ പമ്പ യില്‍ അന്യ സംസ്ഥാന ഭക്തര്‍ സ്നാനം കഴിഞ്ഞു ഉപേക്ഷിക്കുന്ന വസ്ത്രങ്ങള്‍ ശേഖരിച്ചു നിറം നല്‍കി വീണ്ടും കച്ചവട സ്ഥാപനങ്ങളില്‍ എത്തുന്നു . പമ്പ യില്‍ നിന്നും ഉപേക്ഷിച്ച വസ്ത്രങ്ങള്‍ ശേഖരിക്കാന്‍ മുന്‍പ് ദേവസ്വം ബോര്‍ഡ് ലക്ഷങ്ങളുടെ ലേലം നടത്തിയിരുന്നു . ഇന്നും പമ്പ യില്‍ വസ്ത്രം ഉപേക്ഷിക്കുന്നത് ആചാരമായി കാണുന്ന അന്യസംസ്ഥാന ഭക്തര്‍ ഇവ പമ്പ യില്‍ എത്തിയാല്‍ നദിയില്‍ ഉപേക്ഷിക്കുന്നു. ഇതിനെതിരെ ബോധവത്കരണം നടക്കുന്നുണ്ടെങ്കിലും ടണ്‍ കണക്കിനു വസ്ത്രങ്ങള്‍ ശേഖരിച്ചു കേരളത്തില്‍ പാലക്കാട് ഉള്ള കേന്ദ്രത്തില്‍ എത്തിച്ച്‌ ബ്ലീച്ച്‌ ചെയ്തു നിറം നല്‍കി വീണ്ടും അത് കച്ചവട സ്ഥാപനങ്ങളില്‍ എത്തുന്നു . കോടികളുടെ ലാഭമാണ് ഇതുവഴി ലഭിക്കുന്നത്. zumba 1

പമ്പാ നദിയില്‍ വസ്ത്രങ്ങള്‍ നിക്ഷേപിക്കരുതെന്നും ശബരിമലയില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കണമെന്നുമുള്ള സന്ദേശങ്ങള്‍ അഞ്ച് ഭാഷകളില്‍ ആലേഖനം ചെയ്ത പോക്കറ്റ് കാര്‍ഡും ഇതേ സന്ദേശങ്ങള്‍ അടങ്ങിയ തുണിസഞ്ചിയും ശുചിത്വമിഷന്റെ നേതൃത്വത്തില്‍ നിലയ്ക്കല്‍ ബേസ് ക്യാമ്ബ്, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ അയ്യപ്പഭക്തര്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ പഴയ ലോബികള്‍ ഇപ്പൊഴും ഇവിടെ ഉണ്ട് .ഇവരെ ഒഴിവാക്കുക . ഗ്രീന്‍ ഗാര്‍ഡുകള്‍ ശേഖരിക്കുന്ന വസ്ത്രങ്ങള്‍ എന്തു ചെയ്യുന്നു എന്നു അറിയിക്കുന്നില്ല .

Leave a Reply

Your email address will not be published. Required fields are marked *

Sponsors