Post Header (woking) vadesheri

മോഹനൻ വൈദ്യർ കുഴഞ്ഞു വീണു മരിച്ചു

Above Post Pazhidam (working)

തിരുവനന്തപുരം: മോഹനൻ വൈദ്യർ (65) കുഴഞ്ഞു വീണു മരിച്ചു. തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിൽ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആലപ്പുഴ സ്വദേശിയാണ്. കൊവിഡ് പരിശോധന അടക്കം നടത്തിയ ശേഷമായിരിക്കും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുക. നാട്ടുമരുന്നുകള്‍ പ്രചരിപ്പിച്ചിരുന്ന മോഹനന്‍ വൈദ്യരുടെ ചികിത്സാരീതികള്‍ക്ക് എതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

Ambiswami restaurant

കൊവിഡ് ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് വ്യാജ ചികിത്സ നടത്തിയതിനെ തുടര്‍ന്ന് മോഹനന്‍ വൈദ്യരെ പൊലീസ് മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. തൃശ്ശൂർ പട്ടിക്കാട്ടെ ആയുർവേദ ചികിത്സാ കേന്ദ്രത്തിന് ലൈസൻസ് ഇല്ലെന്നും കണ്ടെത്തിയിരുന്നു. ചികിത്സ നടത്തുന്നവർക്ക് മതിയായ യോഗ്യതയില്ലെന്ന് കണ്ടെത്തുകയും വിതരണം ചെയ്ത മരുന്നുകൾക്ക് കൃത്യമായ പേരോ വിവരങ്ങളോ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. അശാസ്ത്രീയമായ രീതിയിലായിരുന്നു പല രോഗികളേയും മോഹനന്‍ വൈദ്യര്‍ ചികിത്സിച്ചതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

Second Paragraph  Rugmini (working)