
ചാവക്കാട് സ്കൂൾ ഗ്രൗണ്ടിൽ ഫ്ലഡ്ലൈറ്റ് സ്ഥാപിക്കണം

ചാവക്കാട് :സ്കൂൾ ഗ്രൗണ്ടിൽ ഫ്ലഡ്ലൈറ്റ് സ്ഥാപിച്ച് വൈകുന്നേരങ്ങളിലും രാത്രിയിലും കായിക പരിശീലനത്തിനും മത്സരങ്ങൾക്കും സൗകര്യമൊരുക്കണമെന്ന ആവശ്യം ഉന്നയിച്ച് വാർഡ് കൗൺസിലർ കായികമന്ത്രിക്ക് നിവേദനം നൽകി. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കായികതാരങ്ങൾക്കും ഏറെ പ്രയോജനകരമാകുന്ന രീതിയിൽ ഗ്രൗണ്ടിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാണ് ആവശ്യം


കഴിഞ്ഞ കുറേ വർഷങ്ങളായി സി പി എം നേതാവിന്റെ സ്വകാര്യസ്പോർട്സ് ക്ലബ്ബായ ഗുരുവാ യൂർ സ്പോർട്‌സ് അക്കാദമി (ജി എസ്എ) സ്‌കൂൾ ഗ്രൗണ്ട് കയ്യടക്കി വെച്ചിരിക്കുകയാണ് കഴിഞ്ഞ ദിവസം ഫീസ് വാങ്ങി നട ത്താൻ നിശ്ചയിച്ച ഫുട്ബോൾ സിലക്‌ഷൻ പൊലീസ് ഇടപെട ലിനെത്തുടർന്നു മാറ്റി.
നഗരസഭാ സെക്രട്ടറിക്ക് വാർ ഡ് കൗൺസിലർ വി.എസ്.നവ നീത് പരാതി നൽകിയതിനെത്തു ടർന്ന് സെക്രട്ടറി പൊലീസിനു കത്തു നൽകിയിരുന്നു. പരിപാടി ക്കു നഗരസഭയുടെ അനുമതിയി
ല്ലെന്നു സെക്രട്ടറി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ വകുപ്പിൻ്റെ ഉടമസ്‌ഥ തയിൽ ഉള്ളതും നഗരസഭ ഏക ദേശം 3.5 കോടി രൂപ ചെലവിൽ നിർമാണം നടത്തിവരുന്നതുമായ ഗ്രൗണ്ട്, നഗരസഭയുടെ അനുമ തി ഇല്ലാതെ സ്വകാര്യ ക്ലബ് കയ്യേറി ഉപയോഗിക്കുന്നത് നിയ മവിരുദ്ധമാണെന്നും പൊലീസി നു നൽകിയ കത്തിൽ പറഞ്ഞു. കുട്ടികളു ടെ ഫുട്ബോൾ ടീം സിലക്‌ഷൻ 50 രൂപ പ്രവേശന ഫീസ് ഏർപ്പെ ടുത്തി ഇവിടെ നടത്തുമെന്ന് ജി എസ്എ അറിയിച്ചിരുന്നു.

നഗര സഭ ചെയർ പേഴ്സൺ ആക്കിയതിന്റെ പ്രത്യുപകാരമായിട്ടായിരുന്നു പി കെ ശാന്താകുമാരി നിയമങ്ങൾ കാറ്റിൽ പറത്തി സി പി എം നേതാവിന്റെ സ്വകാര്യ ക്ലബിന് ഗ്രൗണ്ട് പതിച്ചു നൽകിയത് . ഗുരുവായൂർ നിയോജക മണ്ഡലത്തിലെ തന്നെ പ്രധാന സ്‌കൂൾ ഗ്രൗണ്ട് ആയിരുന്ന ഇവിടെ പണ്ട് സ്‌കൂൾ സ്പോർട്സ് സ്ഥിരമായി നടത്തിയിരുന്നതിനാണ് . അതാണ് ഫുടബോളിന് മാത്രമുള്ള ഗ്രൗണ്ട് ആക്കി മാറ്റി കുട്ടികളുടെ മറ്റു കായിക സാധ്യതകളുടെ കൂമ്പൊടിച്ചത്
