മമ്മിയൂർ കൃഷ്ണ‌ൻ കുട്ടി നായർ സ്‌മാരക പുരസ്‌കാരം കെ.സുകുമാരന്

Above Post Pazhidam (working)

ഗുരുവായൂർ: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് മമ്മിയൂർ ദേവസ്വം നൽകി വരുന്ന ചുമർ ചിത്രാചാര്യൻ മമ്മിയൂർ കൃഷ്ണ‌ൻ കുട്ടി നായർ സ്‌മാരക പുരസ്ക‌ാരം ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം മുൻ വേഷം ആശാൻ കെ.സുകുമാരന് നൽകുവാൻ തീരുമാനിച്ചു.

Poonthanam
Rugmani 700-200

ആർ.പരമേശ്വരൻ, വി.പി.ഉണ്ണികൃഷ്ണൻ, വി പി. ആനന്ദൻ എന്നിവരടങ്ങിയ പുരസ്കാര നിർണ്ണയ കമ്മിറ്റിയാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. 15001രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

Vasudev Inn

2026 ഒക്ടോബർ 10-ന് വൈകീട്ട് ദേവസ്വം നടരാജ മണ്ഡപത്തിൽ നടക്കുന്ന നവരാത്രി ആഘോഷത്തിന്റെ ഉദ്ഘാടന വേദിയിൽ വെച്ച് പുരസ്ക‌ാരംനൽകുന്നതാണെന്ന് ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ.പ്രകാശൻ, എക്സിക്യൂട്ടീവ് ഓഫീസർ ഷാജി എന്നിവർ അറിയിച്ചു.