

തൃശൂർ : അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം ആരംഭിച്ച റീജണൽ അഫെറിസിസ് സെന്ററിന്റെ (RACA) ഉദ്ഘാടനം തൃശ്ശൂർ അസിസ്റ്റൻറ് കളക്ടർ എ.സി. പ്രീതി ഐ.എ.എസ്. നിർവഹിച്ചു. അഫെറിസിസ് സാങ്കേതികവിദ്യയിലൂടെ ആവശ്യമായ പ്രത്യേക രക്തഘടകങ്ങൾ മറ്റ് ജില്ലകളിലെ ആശുപത്രികൾക്കും രോഗികൾക്കും ലഭ്യമാക്കുകയാണ് ആർ.എ.സി.എ യുടെ ലക്ഷ്യം.


ഓൺലൈൻ റിക്വസ്റ്റ് സംവിധാനവും സമർപ്പിത അഫെറിസിസ് ഡോണർ രജിസ്ട്രിയും വഴി ആശുപത്രികൾ, ഡോക്ടർമാർ, ദാതാക്കൾ, രോഗികൾ എന്നിവരെ ഒരു ഏകോപിത ശൃംഖലയിൽ ബന്ധിപ്പിച്ച്, ആവശ്യമായ രക്തഘടകം ആവശ്യമായ രോഗിയിലേക്ക് ആവശ്യമായസമയത്ത് എത്തിക്കുന്ന ഒരു പ്രാദേശിക സംരംഭമായാണ് ആർ.എ.സി.എ വിഭാവനം ചെയ്യുന്നത്. ചടങ്ങിൽ അമല ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ അധ്യക്ഷത വഹിച്ചു.

ജോയിൻറ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ ., വൈസ് പ്രിൻസിപ്പൽ ഡോ. ദീപ്തി രാമകൃഷ്ണൻ , ട്രാൻസ്ഫ്യൂഷൻ മെഡിസിൻ മേധാവി ഡോ.വിനു വിപിൻ., ഹെമറ്റോ ഓങ്കോളജിസ്റ്റ് വി. ശ്രീരാജ്, അമല ബ്ലഡ് സെൻറർ. ഇൻചാർജ് സിസ്റ്റർ എലിസബത്ത്., അഫെറിസിസ് ഡോണർ ഹനു വി. സി. എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ അഫെറിസിസ് ദാതാക്കളെ മൊമെന്റോ നൽകി ആദരിച്ചു.
