Category Archives: Tech

എഞ്ചിനീയറിങ് പഠനത്തിന്‍റെ ഭാഗമായി ഇന്‍റണ്‍ഷിപ്പ് ആരംഭിക്കും : മ ന്ത്രി ഡോ. കെ ടി ജലീല്‍

തൃശൂർ : എഞ്ചിനീയറിങ്ങ് പഠന ത്തിന്‍റെ ഭാഗമായി ഇന്‍റണ്‍ഷി പ്പ് ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍. തൃശൂര്‍ ഗവണ്‍മെന്‍റ ് എഞ്ചിനീയറിംഗ് കോളേജിലെ മില്ലേനിയം ഓഡിറ്റോറിയ ത്തില്‍ അക്കാദമിക് ബ്ലോക്കിന്‍റെ ഉദ്ഘാടനവും വജ്രജൂബിലി ആഘോഷ സമാപന പ്രഖ്യാപനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മ ന്ത്രി. പ്രശസ്തമായ സ്ഥാപനങ്ങളില്‍ ഒരു വര്‍ഷെ ത്ത ഇന്‍റേണ്‍ഷിപ് ആണ് ലക്ഷ്യമെന്നും നൈപുണ്യ വികസന ത്തിന് പുതിയ പദ്ധ തികള്‍ ആവിഷ്കരിക്കുന്നതിന്‍റെ ഭാഗമായി ഇന്‍റേണ്‍ഷിപ്പിന്‍റെ പുതിയ പോര്‍ട്ടല്‍ ആരഭി ച്ചുവെന്നും മ ന്ത്രി പറഞ്ഞു .അടു ത്ത അധ്യയന വര്‍ഷം മുതല്‍ അഡ്മിഷനും പരീക്ഷകളും ഏകീകൃതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

കൃഷി വകു പ്പ് മ ന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹി ച്ചു. 60 കിലോ വാട്ടിന്‍റെ സൗരോര്‍ജ യൂണിറ്റിന്‍റെ ഉദ്ഘാടനം സി എൻ ജയദേവൻ എം പി നിര്‍വഹി ച്ചു. കോളേജിന്‍റെ പുരോഗതിക്കായി എസ്റ്റിമേറ്റ് തുകയായി 5 കോടി രൂപയുടെ അക്കാദമിക് ബ്ലോക്കും 74.70 ലക്ഷം രൂപയുടെ ക്യുഐപി ക്വാര്‍ട്ടേഴ്സും 44 ലക്ഷം രൂപയുടെ സൗരോര്‍ജ പ്ലാന്റും ആണ് അനുവദി ച്ചിരിക്കുന്നത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ മുഴുവൻ ഉള്‍ക്കൊള്ളിക്കാൻ പറ്റുന്നതാണ് അക്കാഡമിക് ബ്ലോക്ക്. ഡീൻ ഡോ. സി പി സുനില്‍കുമാര്‍ വജ്ര ജൂബിലി റിപ്പോര്‍ട്ട് അവതരി പ്പി ച്ചു .പ്രിൻ സി പ്പല്‍ ഡോ. ബി ജയാനന്ദ്, പി ടി എ പ്രസിഡന്‍റ ് ഇ ബാലകൃഷ്ണൻ , പൂര്‍വ വിദ്യാര്‍ത്ഥി സംഘടന വൈസ് പ്രസിഡന്‍റ ് പ്രൊഫ. ടി കൃഷ്ണകുമാര്‍, പി കൃഷ്ണൻ കുട്ടി, കോളേജ് യൂണിയൻ ചെയര്‍മാൻ ആദര്‍ശ് വി എസ് തുടങ്ങിയവര്‍ പങ്കെടു ത്തു.

കേ​ര​ളാ സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​റാ​യി ഡോ.​എം.​എ​സ്. രാ​ജ​ശ്രീ​യെ നി​യ​മി​ച്ചു.

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളാ സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​റാ​യി ഡോ.​എം.​എ​സ്. രാ​ജ​ശ്രീ​യെ നി​യ​മി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള സേ​ര്‍​ച്ച്‌ ക​മ്മി​റ്റി​യു​ടെ ശി​പാ​ര്‍​ശ സ​ര്‍​വ​ക​ലാ​ശാ​ല ചാ​ന്‍​സ​ല​ര്‍ കൂ​ടി​യാ​യ ഗ​വ​ര്‍​ണ​ര്‍ ജ​സ്റ്റീ​സ് പി. ​സ​ദാ​ശി​വം അം​ഗീ​ക​രി​ച്ചു.തി​രു​വ​ന​ന്ത​പു​രം ബാ​ര്‍​ട്ട​ന്‍​ഹി​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലാ​യ ഡോ. ​രാ​ജ​ശ്രീ​ക്ക് വി​സി​യാ​യി നാ​ലു​വ​ര്‍​ഷ​മാ​ണ് കാ​ലാ​വ​ധി.

സം​സ്ഥാ​ന പ്ലാ​നിം​ഗ് ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഡോ.​വി.​കെ രാ​മ​ച​ന്ദ്ര​ന്‍, ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്, ഡ​ല്‍​ഹി ഇ​ന്ദ്ര​പ്ര​സ്ഥ യൂ​ണി​വേ​ഴ്സി​റ്റി മു​ന്‍ വൈ​സ് ചാ​ന്‍​സി​ല​ര്‍ ഡോ.​കെ.​കെ. അ​ഗ​ര്‍​വാ​ള്‍ എ​ന്നി​വ​ര​ട​ങ്ങി​യ സേ​ര്‍​ച്ച്‌ ക​മ്മി​റ്റി​യാ​ണ് ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി ഗ​വ​ര്‍​ണ​ര്‍​ക്ക് സ​മ​ര്‍​പ്പി​ച്ച​ത്. ഗ​വ​ര്‍​ണ​ര്‍ പു​തി​യ വൈ​സ് ചാ​ന്‍​സ​ല​റെ നി​യ​മി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. 2017 മു​ത​ല്‍ ബാ​ര്‍​ട്ട​ന്‍​ഹി​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലാ​യി സേ​വ​നം ചെ​യ്തു വ​രി​ക​യാ​ണ് ഡോ. ​രാ​ജ​ശ്രീ. കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സി​ല്‍ പ്ര​ഫ​സ​റാ​യി​രു​ന്ന രാ​ജ​ശ്രീ 26 വ​ര്‍​ഷ​മാ​യി അ​ധ്യാ​പ​ന​രം​ഗ​ത്തു​ണ്ട്.

നൂതന ആശയങ്ങളുമായി ക്രീപ ഗ്രീന്‍ പവ്വര്‍ എക്‌സ്‌പോ ശ്രദ്ധേയമാകുന്നു

കൊച്ചി: പകല്‍ സമയത്ത് പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതും, ആവിയില്‍ വേവിക്കുന്ന ഭക്ഷണങ്ങള്‍ തയ്യാറാക്കാവുന്നതുമായ സോളാര്‍ ലൈവ് കിച്ചണ്‍, കുളവാഴ, ചകിരി, കാപ്പി എന്നിവയുടെ തൊണ്ട്, ഉപയോഗ ശ്യൂനമായ നോട്ടുകള്‍ എന്നിവയില്‍ നിന്ന് തയ്യാറാക്കുന്ന ബയോമാസ് ബ്രിക്വിറ്റ് തുടങ്ങി നിരവധി നൂതന ആശയങ്ങളുമായി ക്രീപ സംഘടിപ്പിക്കുന്ന ഗ്രീന്‍ പവ്വര്‍ എക്‌സ്‌പോ ശ്രദ്ധേയമാകുന്നു. റിന്യുവബിള്‍ എനര്‍ജി മേഖലയിലെ സാങ്കേതിക- ഉപയോഗ സാധ്യതകള്‍ കൂടുതല്‍ ആളുകളിലെത്തിച്ച് റിന്യുവബിള്‍ എനര്‍ജി ഉപയോഗത്തില്‍ കേരളത്തെ മികച്ച മാതൃകയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പ്രദര്‍ശനം.

സാധാരണ സോളാര്‍ പാനലുകളില്‍ നിന്ന് വ്യത്യസ്തമായി വളക്കാന്‍ കഴിയുന്ന ഫ്‌ളെക്‌സിബിള്‍ സോളാര്‍ പാനലുകള്‍, വേഗത കുറയ്ക്കുന്നതിന് അനുസരിച്ച് വോള്‍ട്ടേജ് ക്രമീകരിക്കാവുന്ന ഗൊറില്ല ഫാന്‍, ഇന്റഗ്രേറ്റഡ് സ്ട്രീറ്റ് ലൈറ്റ്, ചെറിയ സ്ഥലങ്ങളില്‍ പോലും ക്രമീകരിക്കാവുന്ന മികച്ച കാര്യക്ഷമതയുള്ള സണ്‍പവ്വര്‍ പാനല്‍, ഗ്ലാസ് പാനലുകള്‍ എന്നിവയും എക്‌സ്‌പോയിലെ മുഖ്യാകര്‍ഷണങ്ങളാണ്.

പ്രമുഖ ഉല്‍പ്പന്ന നിര്‍മ്മാതാക്കള്‍, സപ്ലൈയേര്‍സ്, സോളാര്‍ തെര്‍മല്‍ ടെക്‌നോളജി, സോളാര്‍ ഡ്രയര്‍ സോളാര്‍ പാനല്‍ നിര്‍മ്മാണ രംഗത്തെ പുതിയ സാങ്കേതികവിദ്യകള്‍, സോളാര്‍ ഇന്‍വെര്‍ട്ടറുകള്‍, സോളാര്‍ ഗ്രിഡ് ടൈ ഇന്‍വെര്‍ട്ടര്‍, ലിഥിയം അയോണ്‍ ബാറ്ററികള്‍, സോളാര്‍ ബാറ്ററികള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിനുണ്ട്. ഹരിത ഊര്‍ജം, ഊര്‍ജ്ജ കാര്യക്ഷമത, പ്രകൃതി സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിനും റിന്യുവബിള്‍ എനര്‍ജി ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച ക്രീപ ഗ്രീന്‍ പവ്വര്‍ എക്‌സ്‌പോ ഇന്ന് (ഫെബ്രു: 15) സമാപിക്കും.

മൈക്രോസോഫ്റ്റ് വിന്‍ഡോസ് 7 സേവനം അവസാനിപ്പിക്കുന്നു

വാഷിംഗ്ടൺ : വിന്‍ഡോസ് 7നുള്ള സപ്പോര്‍ട്ട് പിന്‍വലിക്കാന്‍ ഒരുങ്ങി മൈക്രോസോഫ്റ്റ് രംഗത്ത്. നിങ്ങളുടെ കമ്ബ്യൂട്ടറിലും ഈസോഫ്‌റ്റ്വെയറാണ് ഉപയോഗിച്ചിരിക്കുന്നതെങ്കില്‍ ഉടന്‍ മാറ്റുക. അതായത്, 2020 ജനുവരി 14 മുതലാണ് വിന്‍ഡോസ് 7 പ്രവര്‍ത്തനരഹിതമാകുന്നത്. എന്നാല്‍ അതിനു മുന്‍പ് തന്നെ വിന്‍ഡോസ് 10 ലേക്ക് മാറണമെന്നും കമ്ബനി നിര്‍ദേശിച്ചിരിക്കുകയാണ്. മാത്രമല്ല, വിന്‍ഡോസ് 7 പിന്‍വലിച്ചശേഷം പുതിയ ഫീച്ചറുകളോ സുരക്ഷാ അപ്ഡേഷനുകളോ ലഭിക്കില്ലെന്നതിനാല്‍ അടുത്ത വര്‍ഷത്തിനുള്ളില്‍ അപ്ഡേറ്റ് ചെയ്യാതെ വീണ്ടും വിന്‍ഡോസ് 7 തന്നെ ഉപയോഗിച്ചാല്‍ വൈറസ് ആക്രമണം കൂടി സുരക്ഷാ പ്രശ്നം ഉണ്ടാവാനും കാരണമാകുമെന്നും കമ്ബനി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. എന്നാല്‍, 2015ല്‍ വിന്‍ഡോസ് 7നുള്ള സപ്പോര്‍ട്ട് പിന്‍വലിച്ചെങ്കിലും ആ തീരുമാനം പിന്നീട് കമ്ബനി മാറ്റുകയായിരുന്നു. കൂടാതെ വിന്‍ഡോസ് 7ന്റെ കമ്ബനികള്‍ക്ക് 2023 വരെ ഉപയോഗിക്കാനാകും. ലോകവ്യാപകമായി ഉപയോഗിക്കുന്ന ഒഎസുകളില്‍ 36.9 ശതമാനം വിന്‍ഡോസ് 7ഉം 4.41 ശതമാനം വിന്‍ഡോസ് 8.1ഉം 4.45 ശതമാനം വിന്‍ഡോസ് എക്‌സ്പിയുമാണ്.രണ്ടാഴ്ച മുമ്ബാണ് വിന്‍ഡോസ് 10ന്റെ ഉപയോഗം 39.22 ശതമാനമായി ഉയര്‍ന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.

കൃത്രിമം :ഫോക്സ്‌വാഗ​​ന് 100 കോടി പിഴ , ഇല്ലെങ്കിൽ എം ഡി യെ അറസ്റ്റ് ചെയ്യും

ന്യൂ​ഡ​ല്‍​ഹി: മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ പ​രി​ശോ​ധ​ന മ​റി​ക​ട​ക്കാ​ന്‍ കൃ​ത്രി​മം കാ​ട്ടി​യ ജ​ര്‍​മ​ന്‍ കാ​ര്‍ നി​ര്‍​മ്മാ​താ​ക്ക​ളാ​യ ഫോക്സ്‌വാഗ​​ന് വ​ന്‍ തു​ക പിഴ ഒടുക്കാന്‍ നിര്‍ദേശം. 100 കോ​ടി രൂ​പ പിഴ അടയ്ക്കാനാണ് ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യു​ണ​ലി​ന്‍റെ ഉ​ത്ത​ര​വ്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ന്‍​പ് പിഴ അടയ്ക്കണമെന്നും അല്ലാത്ത പക്ഷം ഇ​ന്ത്യ​യി​ലെ എം​ഡി​യെ അ​റ​സ്റ്റു ചെ​യ്യു​മെ​ന്നും എ​ന്‍​ജി​ടി ഉ​ത്ത​ര​വി​ട്ടു. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​നും പ​രി​സ്ഥി​തി​ക്കും ഭീ​ഷ​ണി​യു​യര്‍​ത്തി ഫോക്സ്‌വാഗ​ന്‍ കാ​റു​ക​ള്‍ വി​റ്റെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. 2015ലാ​ണ് ഫോക്സ്‌വാഗന്‍ പ്ര​തി​യാ​യ ഡീ​സ​ല്‍​ഗേ​റ്റ് വി​വാ​ദം പൊ​ട്ടി​പു​റ​പ്പെ​ട്ട​ത്. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ പ​രി​ശോ​ധ​ന മ​റി​ക​ട​ക്കാ​ന്‍ ഫോക്സ്‌വാഗ​ന്‍ കൃ​ത്രി​മം കാ​ണി​ച്ചെന്നാണ് ആരോപണം. അ​നു​വ​ദ​നീ​യ​മാ​യ അ​ള​വി​ലും കൂ​ടു​ത​ല്‍ നൈ​ട്ര​ജ​ന്‍ ഓ​ക്സൈ​ഡ് പു​റ​ന്ത​ള്ളു​ന്ന കാ​റു​ക​ളെ സോ​ഫ്റ്റ്‌വെയ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ പ​രി​ശോ​ധ​ന വി​ജ​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

മൽസ്യതൊഴിലാളികൾക്ക് ഇനി സാറ്റലൈറ്റ് ഫോൺ

തിരുവനന്തപുരം : ഓഖി ദുര ന്ത ത്തിന്‍റെ പശ്ചാ ത്തല ത്തില്‍ മൽസ്യ ത്താഴിലാളികളുടെ സുരക്ഷ ഉറ പ്പ് വരു ത്തുന്നതി നായി ഗ്ലോബല്‍ സാറ്റലൈറ്റ് ഫോണ്‍ വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ തീരുമാനി ച്ചു. 36 നോട്ടിക്കല്‍ മൈലില്‍ കൂടുതല്‍ ദൂര ത്തില്‍ മത്സ്യബന്ധന ത്തിന് പോകുന്ന തെരഞ്ഞെടുക്കപ്പെ ട്ട മത്സ്യെ ത്താഴിലാളി കളായിരിക്കും ഈ പദ്ധ തിയുടെ ഗുണഭോക്താക്കള്‍.

പരാമ്പ രാഗത മത്സ്യെ ത്താഴിലാളികള്‍ക്ക് മുൻ ഗണന നല്‍കും. ഗ്ലോബല്‍ സാറ്റലൈറ്റ് ഫോണ്‍ വിതരണം ചെയ്യുന്നതിനായി കേരള മത്സ്യെ ത്താഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളള മത്സ്യെ ത്താഴിലാളികള്‍ ജോലി ചെയ്യുന്നതും 36 നോട്ടിക്കല്‍ മൈലിന് പുറ ത്ത് മത്സ്യബന്ധന നട ത്തുന്നതും കേരള സംസ്ഥാന ത്ത് രജിസ്ട്രേഷൻ നട ത്തിയതുമായ മത്സ്യബന്ധന യാനങ്ങളുടെ ഉടമകളില്‍ നിന്നും അപേക്ഷ ക്ഷണി ച്ചു. മെക്കനൈസ്ഡ് വിഭാഗ ത്തിന് മത്സ്യെ ത്താഴിലാളി അംഗത്വം നിര്‍ബന്ധമല്ല. അപേക്ഷാഫോറം ഫിഷറീസ് വകു പ്പ് ജില്ലാ ഓഫീസുകള്‍, ഫിഷറീസ് സ്റ്റേഷനു കള്‍, മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പൂരി പ്പി ച്ച അപേക്ഷ ജനുവരി 19 നകം അതത് മത്സ്യഭവൻ ഓഫീസുകളില്‍ സ്വീകരിക്കുമെന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയി ച്ചു

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജെന്‍ഡര്‍ ഓഡിറ്റിന് തയ്യാറാകണം : ഡോ. മീനാക്ഷി ഗോപിനാഥ്

കൊച്ചി:ഉന്നത വിദ്യാഭ്യാസ രംഗത്ത് ലിംഗനീതി ഉറപ്പുവരുത്തുവാന്‍ ആശയവിനിമയത്തിനുള്ള സാഹചര്യം സൃഷ്ടിക്കുകയെന്നത് അനിവാര്യമാണെന്നും , സ്ത്രീകള്‍ ഇരയെന്ന പദവിയില്‍ നിന്നും പുറത്തുവരേണ്ടതുണ്ടെന്നും വിമെന്‍ ഇന്‍ സെക്യൂറിറ്റി, കോണ്‍ഫ്‌ളിക്റ്റ് മാനേജ്‌മെന്റമെന്റ് ആന്‍ഡ് പീസ് (WISCOMP) സ്ഥാപകയും ഡയറക്ടറുമായ ഡോ. മീനാക്ഷി ഗോപിനാഥ് അഭിപ്രായപ്പെട്ടു .

തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന്‍ ഫോര്‍ യൂണിവേഴ്‌സല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ സംരംഭമായ വിസ്‌കോംപിന്റെ സഹകരണത്തോടെ സെന്റ് തെരേസാസ് കോളേജില്‍ ‘ജെന്‍ഡര്‍ ഇക്വിറ്റി ആന്‍ഡ് ഇന്‍ക്ലൂഷന്‍: ട്രാന്‍സ്‌ഫോര്‍മേറ്റിവ് പാത്‌വേസ് ഇന്‍ ഹയര്‍ എഡ്യുക്കേഷന്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന നാല് ദിവസത്തെ ശില്‍പശാലയുടെ ഉദ്ഘാടന സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്വന്തം വ്യക്തിത്വം അടയാളപ്പെടുത്തുന്നതിനൊപ്പം സമൂഹത്തിലെ പാര്‍ശ്വവല്‍കൃതരുടെ വ്യക്തിത്വങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നടപടികളിലും സ്ത്രീകള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ചില പഴഞ്ചന്‍ ധാരണകള്‍ മാറ്റാന്‍ ജെന്‍ഡര്‍ ഓഡിറ്റ് അനിവാര്യമാണ്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജെന്‍ഡര്‍ ഓഡിറ്റിന് തയ്യാറാകണമെന്നും ഡോ. മീനാക്ഷി ഗോപിനാഥ് ആവശ്യപ്പെട്ടു.

മികച്ച നിലയില്‍ ഉന്നത വിദ്യാഭ്യാസം നേടുന്ന സ്ത്രീകളില്‍ പലരും പിന്നീട് നിഷ്‌ക്രിയരാകുകയാണെന്ന് ചടങ്ങില്‍ സംസാരിച്ച സെന്റ് തെരേസാസ് കോളേജ് ഡയറക്ടര്‍ സിസ്റ്റര്‍ വിനിത പറഞ്ഞു. ഈ സ്ഥിതിക്ക് മാറ്റം വരേണ്ടതുണ്ട്. ലോക ജനസംഖ്യയില്‍ ഏതാണ്ട് തുല്യ നിരക്കിലുള്ള പുരുഷനും സ്ത്രീയും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് പരിഷ്‌കൃത സമൂഹം പൂര്‍ണമാകുന്നതെന്നും അവര്‍ പറഞ്ഞു. സെന്റ് തെരേസാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സജിമോള്‍ അഗസ്റ്റിന്‍, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ലത നായര്‍ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.

തുടര്‍ന്ന് നടന്ന സെഷനുകളില്‍ ഇന്ത്യയിലെ വനിതകളും വിദ്യാഭ്യാസവും എന്ന വിഷയത്തില്‍ ഡല്‍ഹി അംബേദ്കര്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഹ്യൂമന്‍ സയന്‍സസ് ഡീന്‍ ഡോ. കൃഷ്ണാ മേനോനും ഉന്നത വിദ്യാഭ്യാസ രംഗത്തെ സംഘടനാ മാറ്റങ്ങളെ നിരീക്ഷിക്കാനും വിലയിരുത്താനുമുള്ള ഉപയോഗപ്രദമായ ഉപകരണമെന്ന നിലയില്‍ ജെന്‍ഡര്‍ ഓഡിറ്റ് എന്ന വിഷയത്തില്‍ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെയും ഡ്രെക്‌സല്‍ യൂണിവേഴ്‌സിറ്റിയിലെയും പ്രൊഫസറായ ഡോ. ക്രിസ്റ്റി കെല്ലിയും പ്രഭാഷണം നടത്തി.

സംസ്ഥാന സ്കൂൾ ശാസ്ത്രോൽസവത്തിൽ എ ഗ്രേഡ് നേടി ഹസ്ന അബ്ദുൽ മജീദ്

ചാവക്കാട് : സംസ്ഥാന സ്കൂൾ ശാസ്ത്രോൽസവത്തിൽ ഹൈ സ്കൂൾ വിഭാഗം ഐ ടി പ്രൊജക്റ്റ് മത്സരത്തിൽ ഹസ്ന അബ്ദുൽ മജീദ് എ ഗ്രേഡ് നേടി.എടത്തിരുത്തി സെൻറ് ആൻസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആണ് ഹസ്ന അബ്ദുൽ മജീദ് .കഴിഞ്ഞ വർഷം ശാസ്ത്രോത്സവത്തിൽ ജില്ലാ ജേതാവായിരുന്നു ഈ കൊച്ചു മിടുക്കി . സംസ്ഥാന തലത്തിൽ ബി ഗ്രേഡും കരസ്ഥമാക്കി . വലപ്പാട് സ്വദേശിയും അദ്ധ്യാപകനും ആയ അബ്ദുൽ മജീദിന്റെ യും പാലയൂർ സ്വദേശിനി ഷെമീറയുടെയും മകളാണ്.

ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ജി​സാ​റ്റ് -29 വി​ജയകരമായി വിക്ഷേപിച്ചു.

ശ്രീഹരിക്കോട്ട : ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ അ​ത്യാ​ധു​നി​ക വാ​ർ​ത്താ​വി​നി​മ ഉ​പ​ഗ്ര​ഹ​മാ​യ ജി​സാ​റ്റ് -29 വി​ജയകരമായി വിക്ഷേപിച്ചു . ശ്രീഹരിക്കോട്ടയിൽ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് 5 .08ന് വിക്ഷേ​പ​ണം ന​ട​ത്തിയത് . ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ലെ ര​ണ്ടാം വി​ക്ഷേ​പ​ണ ത​റ​യി​ൽ​നി​ന്ന്​ ജി.​എ​സ്.​എ​ൽ.​വി-​മാ​ർ​ക്ക്- 3 ആ​ണ് ജി​സാ​റ്റു​മാ​യി കു​തി​ച്ചു​യ​ർന്നത് .

. ജി.​എ​സ്.​എ​ൽ.​വി-​മാ​ർ​ക്ക്- 3‍െൻ​റ ര​ണ്ടാ​മ​ത്തെ ഭാ​ര​മേ​റി​യ വി​ക്ഷേ​പ​ണ​മാ​ണി​ത്. 3,423 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ജി​സാ​റ്റ് -29ന് ​പ​ത്തു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന കാ​ലാ​വ​ധി​യാ​ണു​ള്ള​ത്. ക​ശ്മീ​രി​ലെ​യും മ​റ്റു വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും വാ​ർ​ത്താ​വി​നി​മ​യ സേ​വ​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​ൻ ജി​സാ​റ്റ്-29 സ​ഹാ​യ​ക​മാ​കും. മാ​ർ​ച്ചി​ലെ ജി​സാ​റ്റ് -6എ​യു​ടെ വി​ക്ഷേ​പ​ണം പ​രാ​ജ​യ​മാ​യി​രു​ന്നു

കമ്പ്യൂട്ടർ സയൻസിൽ സുനിൽ സണ്ണി ചാലയ്ക്കലിന് ഡോക്ടറേറ്റ്

തൃശ്ശൂർ : ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് അസി.പ്രൊഫ. സുനിൽ സണ്ണി ചാലയ്ക്കൽ കരസ്ഥമാക്കി .തൃശ്ശൂർ സെൻറ് . തോമസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലി ചെയ്യുന്നു . വേലൂർ അർണോസ് നഗറിൽ സി . എം സണ്ണിയുടെയും പി.സി ആനിയുടെയും മകനാണ്. ഒല്ലൂർ സെൻറ്. റാഫേൽ ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപിക റോസ്‌മോൾ കുറ്റിചാക്കു ഭാര്യയാണ്.