
ഗുരുദേവ സമാധി ദിനാചരണം വ്യഴാഴ്ച മുതൽ

ഗുരുവായൂര്‍: ശ്രീനാരായണ ഗുരുദേവന്റെ സമാധി ദിനാചരണത്തിന്റെ ഭാഗമായുള്ള സമാദരണ സദസ്സ്, നാളെ മുതല്‍ അഞ്ചുദിവസം സമുചിതമായ് ആഘോഷിയ്ക്കുമെന്ന് ഗുരുവായൂര്‍ യൂണിയന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു . നാളെ (വ്യാഴം) യൂണിയന് ഓഫീസ് ഹാളിലെ ഗുരുമണ്ഡപത്തില്‍ ഗുരുപൂജ, ഗുരുപുഷ്പാജ്ഞലി, അഷ്ടോത്തര നാമാവലി, ചതയം കലാവേദിയുടെ നേതൃത്വത്തില്‍ ഭജനാമൃതം. രാവിലെ 10 മണിയ്ക്ക് , യൂണിയന് പ്രസിഡണ്ട് പി.എസ്. പ്രേമാനന്ദന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗം, എസ്.എന്‍.ഡി.പി യോഗം കൗണ്‍സിലര്‍ പി.കെ. പ്രസന്നന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ‘ഗുരുദേവ ശാസ്ത്രവും, ആധുനിക സമൂഹവും’ എന്ന വിഷയത്തില്‍ സുരേഷ്ബാബു, പ്രഭാഷണം നടത്തും.

വെള്ളിയാഴ്ച , ‘കുടുംബ ജീവിതത്തില്‍ ഈശ്വരീയ ഭക്തി, ഗുരുദേവ ദാര്‍ശനികതയില്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ശനിയാഴ്ച്ച (19 ന്) വനിത സംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സെമിനാർ , കേന്ദ്ര വനിത സംഘം സെക്രട്ടറി അഡ്വ: സംഗീത വിസ്വനാഥന്‍ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധര്‍മ്മ പ്രചാരക കോട്ടയം നിര്‍മ്മല മോഹന്‍, ‘ശ്രീനാരായണ ധര്‍മ്മം, കുടുംബ ജീവിതത്തില്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ഞായറാഴ്ച്ച (20 ന്) യൂണിയന് നേതൃസമ്മേളനം, കൗണ്‍സിലര്‍ ബേബിറാം ഉദ്ഘാടനം ചെയ്യും. യോഗം അസി: സെക്രട്ടറി രാജന് മഞ്ചേരി, ‘അവതാര മൂര്‍ത്തിയായ ഗുരുദേവന്’ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തും.


തിങ്കളാഴ്ച്ച രാവിലെ 10 മണിയ്ക്ക്, നഗരസഭ ടൗണ്‍ഹാളില്‍ നടക്കുന്ന സമാദരണ സദസ്സ് കെ.കെ. വത്സരാജ് എം എൽ എ ഉദ്ഘാടനം ചെയ്യും. പ്രൊ: സി. രവീന്ദ്രനാഥ് എം എൽ എ , സമാധിദിന സന്ദേശം നല്‍കും. ചടങ്ങില്‍ ഓട്ടന്തുള്ളല് കലാകാരന് മണലൂര്‍ ഗോപിനാഥ്, ഡോ: സുഭാഷ് പൂക്കോട്ടില്, തിരഞ്ഞെടുക്കപ്പെട്ട ശാഖാ ഭാരവാഹികള്‍, മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികൾ , എന്നിവരെ, ആദരിക്കും എന്‍.കെ. അക്ബര്‍ എം.എല്‍.എ ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുനിത അരവിന്ദൻ . ഗുരുവായൂര്‍ നഗരസഭ പ്രതിപക്ഷ നേതാവ് ബഷീര്‍ പൂക്കോട്, വാര്‍ഡ് കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്, മുഖ്യ പ്രഭാഷകന്‍ ഡോ: അനൂപ് വൈക്കം തുടങ്ങിയവര്‍ സംസാരിയ്ക്കും. ഉച്ചതിരിഞ്ഞ് 3.10 ന് ദൈവദശകവും, 3.15 ന് സമാധിഗീതവും, 3.20 ന് സമര്‍പ്പണവും ചൊല്ലി 3.30 ന് നഗരം ചുറ്റി ശാന്തിയാത്ര പ്രദക്ഷിണവും ഉണ്ടായിരിക്കും
വാര്‍ത്താസമ്മേളനത്തില്‍ എസ്.എന്‍.ഡി.പി യോഗം ഗുരുവായൂര്‍ യൂണിയന് പ്രസിഡണ്ട് പി.എസ്. പ്രേമാനന്ദന്, സെക്രട്ടറി പി.എ. സജീവന്, സ്വാഗതസംഘം ചെയര്മാന് കാഞ്ഞിരപറമ്പില്‍ രവീന്ദ്രന്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എ.എസ്. വിമലാനന്ദന് മാസ്റ്റര്‍, പി.പി. സുനില്‍കുമാര്‍, കൗണ്‍സിലര്‍ കെ.കെ. രാജന്, കെ. പ്രദാന്‍ എന്നിവര്‍ സംബന്ധിച്ചു .

