മരം മുറി ചാനലിന്റെ ഉടമയുടെ വീട്ടിൽ വൻ മദ്യശേഖരം, ഓഫീസിൽ ഡോളറും

Above Post Pazhidam (working)

കൊച്ചി: മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന കേസില്‍ റിപ്പോര്‍ട്ടര്‍ ടി.വി. ഓഫീസിലും ഉടമ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിലും ഉള്‍പ്പെടെ അഞ്ച് ഇടങ്ങളില്‍ എസ്ഐടി റെയ്ഡ് നടത്തി. റെയ്‌ഡിൽ വയനാട്ടിലെ വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന 65 ലിറ്റര്‍ മദ്യം ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു . 43 ലിറ്റര്‍ വിദേശമദ്യവും 22 ലിറ്റര്‍ വൈനും ആണ്. കണ്ടെത്തിയത് എക്‌സൈസ് സംഘത്തെ വിളിച്ചു വരുത്തി മദ്യശേഖരം അവർക്ക് കൈമാറി എസ് ഐ റ്റി ..

Poonthanam

റിപ്പോര്‍ട്ടര്‍ ടി.വി. ഓഫീസിലെ പരിശോധനയില്‍ ഡോളറും വിദേശ ബാങ്കുകളുടെ എ.ടി.എം. കാര്‍ഡുകളും കണ്ടെത്തി 6300 അമേരിക്കൻ ഡോളർ ആണ് കണ്ടെത്തിയത് ഒരാൾക്ക് പരമാവധി കൈവശം വെക്കാവുന്നത് 2000 ഡോളർ മാത്രമാണെന്നാണ് പോലീസ് പറയുന്നത്അളവിൽ കൂടുതൽ മദ്യം പിടി കൂടിയ സാഹചര്യത്തിൽ നിയമപ്രകാരമായ എല്ലാ നടപടികളും എടുക്കുമെന്ന് എക്സൈസ് മന്ത്രി എം ലിജു അഭിപ്രായപ്പെട്ടു

Vasudev Inn
Rugmani 700-200

കേരള അബ്കാരി ആക്ട് സെക്ഷന്‍ 55(1) പ്രകാരമുള്ള കുറ്റം ചുമത്താനാണ് എക്‌സൈസ് ഒരുങ്ങുന്നത്. ഈ വകുപ്പ് പ്രകാരം പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കാന്‍ ഇടയുള്ളതാണ്. വിശദ പരിശോധനക്ക് ശേഷം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് എക്‌സൈസ് നീക്കം.

അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. അതേസമയം, മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് 549.22 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് സര്‍ക്കാര്‍ നിയോഗിച്ച ജിഎസ്ടി പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

First Paragraph Jitesh panikar (working)

കള്ളപ്പണം വെളുപ്പിക്കല്‍, അനധികൃത വിദേശനാണ്യ ഇടപാടുകള്‍, യു.എസ്. ഡോളര്‍ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ഇടപാടുകള്‍, കണക്കില്‍പ്പെടാത്ത ബാങ്കിതര വായ്പകള്‍, ആദായനികുതി വെട്ടിപ്പ്, മുദ്രപ്പത്ര വിലയിലെ ക്രമക്കേടുകള്‍ തുടങ്ങിയവയും അന്വേഷണസംഘം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തട്ടിപ്പ് തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഭാഗത്ത് വീഴ്ചയുണ്ടായതായും അന്വേഷണസംഘം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്