Post Header (woking) vadesheri

മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ മഹാരുദ്രയജഞം ജനുവരി ഒന്ന് മുതൽ

Above Post Pazhidam (working)

ഗുരുവായൂര്‍: മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തിലെ മൂന്നാം അതിരുദ്രമഹായജ്ഞത്തിന്റെ ഭാഗമായി നടത്തുന്ന ഒമ്പതാം മഹാരുദ്രയജഞം 2019-ജനുവരി ഒന്നുമുതല്‍ 11-ദിവസങ്ങളില്‍ നടത്തുമെന്ന് ക്ഷേത്ര ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Ambiswami restaurant

ക്ഷേത്രം നടപുരയില്‍ പ്രത്യേകം സജ്ജമാക്കിയ യജ്ഞമണ്ഡപത്തില്‍ ക്ഷേത്രം തന്ത്രിമുഖ്യന്‍ ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ കേരളത്തിലെ പ്രമുഖ പണ്ഡിതന്മാര്‍ 11-വെള്ളി കലശങ്ങളില്‍ പാല്‍, തൈര്, അഷ്ടഗന്ധജലം, ഇളനീര്‍, ചെറുനാരങ്ങനീര്‍, കരിമ്പിന്‍നീര്‍, എണ്ണ, തേന്‍, നെയ്യ്, പഞ്ചഗവ്യം, പഞ്ചാമൃതം തുടങ്ങിയ ദ്രവ്യങ്ങള്‍ നിറച്ച് ശ്രീരുദ്രമന്ത്രത്താല്‍ ചൈതന്യത്തെ ജീവ കലശങ്ങളിലേയ്ക്ക് ആവാഹിച്ച് ഉച്ചപൂജയ്ക്ക്‌ശേഷം, മഹാദേവന് അഭിഷേകം ചെയ്യും.

മഹാരുദ്രത്തിനോടനുബന്ധിച്ച് ക്ഷേത്രത്തിലെ മഹാവിഷ്ണുവിനും, ക്ഷേത്രത്തിലെ ഉപദേവന്മാരായ ഗണപതി, അയ്യപ്പന്‍, സുബ്രഹ്മണ്യന്‍, ഭഗവതി എന്നിവര്‍ക്ക് നവഗാഭിഷേകവും, നാഗകാവില്‍ നാഗങ്ങള്‍ക്ക് പ്രത്യേക സര്‍പ്പബലിയും, നാഗപാട്ടുമുണ്ടായിരിയ്ക്കും. മഹാരുദ്രയജ്ഞത്തിന്റെ അവസാനദിവസമായ ജനുവരി 11-ന് രാവിലെ 7-മണിയ്ക്ക് യജ്ഞമണ്ഡപത്തില്‍ വസോര്‍ധാരയും (നെയ്യ് മുറിയാതെ ഹോമകുണ്ഠത്തിലേയ്ക്ക് ധാര) ഉണ്ടായിരിയ്ക്കും.

Second Paragraph  Rugmini (working)

കേരളത്തില്‍ തുടര്‍ച്ചയായി രണ്ട് അതിരുദ്രമാഹായജ്ഞവും, അതിന് ശേഷം മഹാരുദ്രയജ്ഞങ്ങളും നടത്തിവരുന്ന അപൂര്‍വ്വ ക്ഷേത്രങ്ങളില്‍ ഒന്നാണ് മമ്മിയൂര്‍ മഹാദേവക്ഷേത്രം. മഹാരുദ്രയജ്ഞത്തോടനുബന്ധിച്ച് വഴിപാടുകള്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ തുറക്കുമെന്നും, മഹാരുദ്രയജ്ഞം നടക്കുന്ന ദിവസങ്ങളില്‍ മഹാദേവന് മുമ്പില്‍ പറവെയ്ക്കുന്നതിനും, നാഗക്കാവില്‍ നാവോര്‍പ്പാട്ട് നടത്തുന്നതിനും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട് .

ക്ഷേത്രത്തിനകത്ത് നടക്കുന്ന ചടങ്ങുകള്‍ക്കുപുറമെ, ദേവസ്വം നടരാജമണ്ഡപത്തില്‍ നടക്കുന്ന കലാപരിപാടികള്‍ ക്ഷേത്രം തന്ത്രിമുഖ്യന്‍ ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യും. മൂന്നാം അതിരുദ്രമഹായജ്ഞത്തിന്റെ ഭാഗമായി 11-ദിവസങ്ങളിലും ക്ഷേത്രത്തില്‍ പ്രസാദഊട്ടും, ദേവസ്വം നടരാജമണ്ഡപത്തില്‍ ഭക്തിപ്രഭാഷണം, വിവിധ കലാപരിപാടികള്‍ എന്നിവയും ഉണ്ടായിരിയ്ക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മമ്മിയൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ജി.കെ. പ്രകാശന്‍, ഭരണസമിതി അംഗങ്ങളായ വി.പി. ആനന്ദന്‍, കെ.കെ. ഗോവിന്ദദാസ്, എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം.വി. സദാശിവന്‍, അജിന്‍ ആര്‍. ചന്ദ്രന്‍ എന്നിവര്‍

Third paragraph