ഓൾ കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്‌സ് കോൺഗ്രസ്സ് കൺവെൻഷൻ

">

ഗുരുവായൂർ: ഓൾ കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്‌സ് കോൺഗ്രസ്സ് ഗുരുവായൂർ നിയോജക മണ്ഡലം കൺവെൻഷൻ മുൻ എം.എൽ.എ ടി.വി.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ലോട്ടറി തൊഴിലാളികളുടെ ക്ഷേമത്തിനു വേണ്ടി എന്നും കൂടെയുണ്ടാവുമെന്നും റേഷൻ കടകളിലൂടെ ലോട്ടറി വിൽക്കാനുള്ള സർക്കാരിന്റെ നീക്കം ചെറുക്കുമെന്നും ചന്ദ്രമോഹൻ പറഞ്ഞു.

ജില്ലാ വർക്കിംഗ് പ്രസിഡന്റ് പി.പി.ഡാന്റസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളെ ഷാൾ അണിയിച്ച് ആദരിയ്ക്കുന്ന ചടങ്ങ് ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് എ.പി. ബാബു മാസ്റ്റർ നിർവ്വഹിച്ചു. ഐഎൻടിയുസി ഗുരുവായൂർ റിജിയണൽ പ്രസിഡന്റ് എം.എസ് ശിവദാസൻ ഐഡെന്റിറ്റി കാർഡ് വിതരണം ചെയ്തു. ശശി വല്ലാശ്ശേരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബാലൻ വാറണാട്ട്, ഗോപി മനയത്ത്, കെ.പി.എ റഷീദ്, സി.ജി. ജെയ്‌സൺ, കെ.പി. സോമൻ, വി.ജെ. ജോഷി എന്നിവർ പ്രസംഗിച്ചു. സംഘടനയുടെ ജില്ലാ സമ്മേളനം ജനുവരി 25, 26 തിയ്യതികളിൽ ഒല്ലൂരിൽ വെച്ച് നടക്കുന്നതിന്റെ ഭാഗമായിട്ടാണ് കൺവെൻഷൻ സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Sponsors