Madhavam header
Above Pot

ഗുരുവായൂർ ദേവസ്വം സ്വന്തമായി ലോ ആഫീസറെ നിയമിക്കുന്നു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം സ്വന്തമായി ലോ ആഫീസറെ നിയമിക്കുന്നു . നിയമത്തിൽ ബിരുദവും പത്ത് വർഷത്തെ തൊഴിൽ പരിചയവും ആണ് നിയമനത്തിന് വേണ്ട യോഗ്യത . പ്രായം 50 വയസു വരെയുള്ള വരെയാണ് പരിഗണിക്കുന്നത് .നിയമിക്കപ്പെടുന്നവർക്ക് പ്രതിമാസം 50,000 രൂപ ശമ്പളം ലഭിക്കും .ഭരണ സമിതിക്ക് സമയാസമയങ്ങളിൽ കൃത്യമായ നിയമോപദേശം നൽകുക . ദേവസ്വം കക്ഷിയായ കേസുകളിൽ ബന്ധപ്പെട്ട കോടതികളിൽ അഫിഡവിറ്റ്‌ ,കൗണ്ടർ അഫിഡവിറ്റ് എന്നിവ നൽകുക, കോടതിയിലേക്ക് ആവശ്യമായ സമഗ്ര റിപ്പോർട്ട് തയ്യാറാക്കുക തുടങ്ങിയ സേവനങ്ങളാണ് ലോ ആഫീസർ നൽകേണ്ടത് .
താൽപര്യമുള്ളവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസ്സലുമായി ജനുവരി ഒന്നിനകം ദേവസ്വം ആഫീസിൽ നേരിട്ട് എത്തേണ്ടതാണ് .
ഇത് വരെ ദേവസ്വത്തിന് വേണ്ടി ഹാജരായിരുന്നു പല വക്കീലുമാരും എതിർ കക്ഷികളിൽ നിന്നും പണം വാങ്ങി കേസുകൾ തോറ്റു കൊടുത്തത് മൂലം കോടികണക്കിന് രൂപയുടെ നഷ്ടമാണ് ദേവസ്വത്തിന് ഉണ്ടായിട്ടുള്ളത് എന്ന ആരോപണം ശക്തമാണ്

Vadasheri Footer