
ദേവസ്വം ഭരണസമതിയിലേക്ക് പെൻഷൻകാരെയും പരിഗണിക്കണം

ഗുരുവായൂർ : ദേവസ്വം ഭരണസമതിയിലേക്ക് അംഗങ്ങളായി നാമനിർദ്ദേശം ചെയ്യപ്പെടുന്നതിന് ഗുരുവായൂർ ദേവസ്വം പെൻഷൻകാരെയും പരിഗണിക്കണമെന്ന് ഗുരുവായൂർ ദേവസ്വം പെൻഷനേഴ്സ് അസോസിയേഷൻ്റെ പ്രവർത്തക സമതി യോഗം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.


ദേവസ്വം കാര്യങ്ങളിലെ അറിവും പരിചയവും ദീർഘകാലത്തെ പ്രായോഗിക പരിജ്ഞാനവും ഇത് വഴി ദേവസ്വത്തിൻ്റെ അഭിവൃദ്ധിക്കും ഉന്നമനത്തിനും ഉപയുക്തമാക്കാവുന്നതാണെന്നും യോഗം അഭിപ്രായപ്പെട്ടു.

യോഗത്തിൽ അസോസിയേഷൻ പ്രസിഡൻ്റ് ശിവദാസ് മൂത്തേടത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സിവി വിജയൻ,മാധവൻ പൈക്കാട്ട്, ആർ. രാജഗോപാൽ ,കെ.ദാമോദരൻ, എം മോഹൻദാസ്, സി.പി. ശ്രീധരൻ, ടി. എ. ശിവദാസൻ, വി. ബാലകൃഷ്ണൻ നായർ, എൻ. രമേശൻ, എസ് ശശീന്ദ്രൻ പിള്ള, അകമ്പടി ശശിധരൻ തുടങ്ങിയവർ പ്രസംഗിച്ചു
