ഗുരുവായൂർ അർബൻ ബാങ്ക് തെരഞ്ഞെടുപ്പിന് സഹകരണ ആർബിട്രേഷൻ കോടതിയുടെ സ്റ്റേ

ഗുരുവായൂർ :.വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് ഗുരുവായൂർ അർബൻ ബാങ്ക് തെരഞ്ഞെടുപ്പ് സഹകരണ ആർബിട്രേഷൻ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.എന്നാൽ ഡിസംബർ 30 ന് നടക്കേണ്ട തിരഞ്ഞെടുപ്പ് മാറ്റി വെക്കണമോ എന്ന കാര്യത്തിൽ ശനിയാഴ്ച്ച തീരുമാനം കൈക്കൊള്ളും . ഇടതുമുന്നണി യുടെ സ്ഥാനാർത്ഥി ടി ടി ശിവദാസനാണ് സഹകരണ ആർബിട്രേഷൻ കോടതിയെ സമീപിച്ചത്.

യു ഡി എഫ് അയ്യായിരത്തോളം വോട്ടുകൾ വഴി വിട്ട രീതിയിൽ ചേർക്കുകയും കൃത്രിമമായി തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കുകയും ചെയ്തതായി ആക്ഷേപമുയർന്നിരുന്നു. ഇത്തരത്തിൽ ചേർത്ത 761 വോട്ടുകൾ ആദ്യഘട്ടത്തിൽ കണ്ടെത്തിയതിനെ തുടർന്ന് റിട്ടേണിംങ്ങ് ഓഫീസർ റദ്ദാക്കുകയും ചെയ്തിരുന്നു.ഇതിനെതിരെ യു ഡി എഫ് ഹൈകോടതിയെ സമീപിച്ചു എങ്കിലും കോടതി റിട്ടേണിംങ്ങ് ഓഫീസറുടെ നടപടി ശരിവെക്കുകയായിരുന്നു . നാലായിരത്തോളം വോട്ടുകൾ ചേർത്തത് പിന്നിട് കണ്ടെത്തി.

ഇതിന് ശേഷം സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികൾ വോട്ടഭ്യർത്ഥിക്കാൻ സമിപിച്ചപ്പോൾ മാത്രമാണ് പലരും തങ്കൾക്ക് വോട്ടുള്ള വിവരം അറിയുന്നത് തന്നെ..തുടർന്ന് ടി ടി ശിവദാസൻ കോടതിയെ സമീപിക്കുകയായിരുന്നു. .നിരവധി അഴിമതി ആരോപണങ്ങളുയർന്നതും പരാതിക്കാരൻ കോടതിയിൽ ഉന്നയിച്ചിരുന്നു. എന്നാൽ പരാജ ഭീതിമൂലമാണ് ഇത്തരത്തിൽ കുറുക്കുവഴിയിൽ കൂടി തിരഞ്ഞെടുപ്പ് അട്ടി മറിക്കാൻ സി പി എം ശ്രമിക്കുന്നതെന്ന് യു ഡി എഫ് ആരോപിച്ചു .